0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 637

മയക്കത്തിൽ നിന്ന് ജ്യോതി കണ്ണുകൾ തുറന്നു.

"കുഞ്ഞാ..?"

"മ്..."

"നീയുറങ്ങിയോ?"

"മ്..."

"നിനക്ക് ഫൈസയോട് പ്രേമമാണോ?"

ജ്യോതിയുടെ ഉള്ളൊന്ന് കാളി. കറങ്ങുന്ന ഫാനിന്റെ ഞരക്കം കേൾക്കാം. രാത്രിയുടെ ഇരുട്ട് വട്ടം കൂടിയ മുറിയിൽ രാജിയുടെ മുഖം ജ്യോതിക്ക് കാണാൻ കഴിഞ്ഞില്ല. ജ്യോതി ഒന്ന് എഴുന്നേറ്റിരുന്നു.

" എന്താ നീയിപ്പൊ ഇങ്ങനെ ചോദിക്കാന്‍? "

രാജി കട്ടിലില്‍ ഇങ്ങോട്ടേക്ക് ചെരിഞ്ഞ് കിടപ്പാണ്.

"കുറേ ദിവസമായി നിന്നെ ഇങ്ങനെ കാണുന്നു. ഇത്രേം സങ്കടപ്പെട്ടു ഞാന്‍ നിന്നെ ഇതുവരെ കണ്ടിട്ടില്ല. അതാ ചോദിച്ചത്... നിനക്ക് അവളോട് പ്രണയമാണോന്ന്.."

അല്പനേരം അവർക്കിടയിൽ നിശബ്ദതയിഴഞ്ഞു. പിന്നെ ജ്യോതി പറഞ്ഞു,

"എനിക്കറിയില്ല. അവളെ ഒരുപാടിഷ്ടാണ്. പക്ഷേ പ്രണയമാണോന്നൊന്നും അറിയില്ല. അവളെക്കുറിച്ചോർക്കുമ്പൊ ശരിക്കും കുറ്റബോധാണ്. ഞാന്‍ കാരണം ആ പാവം... "

" അങ്ങനെ ചിന്തിക്കണ്ടാന്ന് ഞാന്‍ നിന്നോട് നേരത്തേ പറഞ്ഞിട്ടുള്ളതല്ലേ. ഒരു കുറ്റബോധത്തിന്റേം ആവശ്യല്ല്യ."

"എന്നെക്കൊണ്ട് പറ്റണ്ടേ... എത്രയൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാന്‍ നോക്കിയാലും സത്യം സത്യമല്ലാണ്ടാവില്ലല്ലോ. അവൾക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യത്തിലേക്ക് ഞാന്‍ അവളെ വലിച്ചിഴച്ചതുകൊണ്ടല്ലേ അവളുടെ ജീവിതം മുഴുവന്‍ മാറിയത്... "

" അവൾക്കിഷ്ടമായിരുന്നില്ലെന്ന് നിനക്കെങ്ങനെയറിയാം? നീ അവളോട് ചോദിച്ചോ? അതോ അവൾ നിന്നോട് പറഞ്ഞോ? ഇല്ലല്ലോ...

ഇരുട്ടില്‍ രാജിയുടെ നിഴൽരൂപത്തെ നോക്കി നിസ്സംഗമായി ജ്യോതി പറഞ്ഞു,

"ഇല്ല... പക്ഷേ..."

"അവൾക്ക് നിന്നെ ഇഷ്ടമായിരുന്നെങ്കിലോ? നമ്മുടെ നാടല്ലേ... ഇവിടെ ലെസ്ബിയൻസെന്നൊക്കെ പറഞ്ഞാല്‍ എങ്ങനെയാന്ന് നിനക്ക് അറിയാലോ. അവളൊരു മുസ്ലിം കുട്ടി കൂടിയല്ലേ. പേടിച്ചട്ട്ണ്ടാവും പാവം. വല്ലാണ്ട് പേടിച്ച്ണ്ടാവും. അവൾക്ക് നിന്നോടുള്ള സ്നേഹം... അല്ല, പ്രണയം... അത് നിനക്ക് അങ്ങോട്ട് ഇല്ലാന്ന് തോന്നിക്കാണും. അങ്ങനെ

💬 Comments

View all comments