0%

Chapter Title : ഒരേയൊരാൾ 4 [ഹരി]

Author : Kambikathakal Read All Parts 639

മുന്നില്‍ ഒരു ചിരി അഭിനയിച്ച് ജ്യോതി ആ തിരക്കില്‍ അലിഞ്ഞു. അവരുടെ മുഖത്ത് നോക്കാന്‍ പോലും കുറ്റബോധം. വീട്ടുമുറ്റത്ത് കെട്ടിയലങ്കരിച്ച സ്റ്റേജില്‍ മഞ്ഞയണിഞ്ഞ് സുന്ദരിയായി ഫൈസയിരിക്കുന്നുണ്ട്. അവളുടെ മുഖത്ത് മഞ്ഞൾ കൊണ്ടുള്ള വിരൽപ്പാടുകൾ.

അയച്ചിട്ട തട്ടത്തിനകത്ത് തെളിഞ്ഞ ചിരി.... വിരിച്ചുവച്ച കൈവെള്ളയില്‍ വെറ്റില വച്ച് ബന്ധുമിത്രാദികൾ മൈലാഞ്ചി തൊട്ട് കുശലവും കുസൃതിയും പറഞ്ഞിറങ്ങുന്നു. അവിടം മുഴുവന്‍ ബിരിയാണിയുടെ മണം തളംകെട്ടിക്കിടന്നു. സൗമ്യയുടേയും ലീനയുടേയും കൂടെ ആ സ്റ്റേജിലേക്ക് കയറിച്ചെന്നപ്പോൾ തന്നെക്കണ്ട ഫൈസയുടെ മുഖത്ത് വന്ന തീരേ സൂക്ഷ്മമായ ഭാവമാറ്റം ജ്യോതി മാത്രം തിരിച്ചറിഞ്ഞു. മുഖത്ത് ചിരിയുണ്ട്, കണ്ണുകളിൽ പരിഭ്രമം പോലെ എന്തോ ഒന്ന്... സൗമ്യ ഫൈസയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ഇരുവരും ചിരിച്ചു.

പിന്നെ ഒരല്പം മഞ്ഞളെടുത്ത് കവിളിൽ തൊട്ടു. ഇത്തിരി മൈലാഞ്ചി വെറ്റിലയിൽ വരച്ചു. അത് തന്നെ ലീനയും ചെയ്തു. പിന്നെ ജ്യോതി.... മഞ്ഞളെടുത്ത് ഒന്ന് കുനിഞ്ഞ് ഫൈസയുടെ മുഖത്തിന് നേരേ കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കി. ഒരു നീർപ്പാട കെട്ടിക്കിടക്കുന്നു... അരങ്ങുവെട്ടം ആ നനഞ്ഞ കണ്ണില്‍ തിളങ്ങുന്നു... ജ്യോതിയുടെ കണ്ണുകളും നിറഞ്ഞു. കവിളിൽ നിന്ന് കയ്യെടുത്തപ്പോൾ തള്ളവിരൽ ഫൈസയുടെ കീഴിച്ചുണ്ടിൽ ഒന്നുരഞ്ഞു. ഒരിക്കല്‍ കൂടി അതിലൊരു ചുംബനം കൊടുക്കണമെന്ന് ജ്യോതി വല്ലാതെ മോഹിച്ചു. ഈ നോക്കി നിൽക്കുന്ന ലോകത്തിൽ നിന്ന് മുഴുവന്‍ ഒരു നിമിഷം....

ഒരൊറ്റ നിമിഷം ഒരു മറ കിട്ടിയിരുന്നെങ്കിൽ ആ ചുണ്ടുകളിൽ ഒരുമ്മയും കൊടുത്ത് 'വിഷമിക്കണ്ട. സന്തോഷത്തോടെയൂം സമാധാനത്തോടെയും ജീവിക്ക്' എന്ന് അനുഗ്രഹിച്ച് അവളോട് യാത്ര പറയാമായിരുന്നു. അവരുടെ കണ്ണുകള്‍ അങ്ങനെ കുറച്ചു നേരം ഉടക്കി നിന്നു. പിന്നെ

💬 Comments

View all comments