Chapter Title : ഒരേയൊരാൾ 4 [ഹരി]
" മാങ്ങാത്തൊലി.... എടീ... സെക്സിനെ പറ്റി... എന്തെങ്കിലുവൊക്കെ അറിയ്യോ?"
"കുറച്ചൊക്കെ..."
ഫൈസ ഒരല്പം നാണിച്ചു.
"അപ്പൊ നമ്മുടെ കൂട്ടത്തില് ആദ്യത്തെ അനുഭവം കിട്ടാൻ പോവുന്നത് നിനക്കാണല്ലേ....!!!"
സൗമ്യ ആവേശത്തോടെ പറഞ്ഞു.
അപ്പോഴേക്കും ടീച്ചര് വന്നു. ലെക്ച്ചറുകളൊന്നും ജ്യോതി ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സ് മറ്റെവിടെയോ ആയിരുന്നു. ഇടക്കിടെ ഫൈസയെ അവൾ പാളിനോക്കി. ഉച്ചയൂണിന്റെ നേരത്ത് ഇരുവരും പരസ്പരം ഒഴിഞ്ഞുമാറി നടന്നു. നേരിട്ടൊരു സംസാരത്തിന് രണ്ടുപേർക്കും കഴിയുന്നുണ്ടായില്ല. മഴ പെയ്തും തോർന്നുമിരുന്നു.
ജ്യോതിക്കും ഫൈസക്കുമിടയിലെ സമസ്യകളെ പറ്റി യാതൊരു സൂചനയുമില്ലാത്ത കൂട്ടുകാരികൾ കല്ല്യാണത്തിന്റെ ഒരുക്കങ്ങളെപ്പറ്റി ചർച്ചയിലായിരുന്നു. ആ ചർച്ചകൾക്കിടയിലേക്ക് പലപ്പോഴും ജ്യോതിയും ഫൈസയും വലിച്ചിഴക്കപ്പെട്ടു. ആ സംസാരങ്ങളിൽ വീർപ്പുമുട്ടുമ്പോൾ ഇടക്കെപ്പോഴോ ജനലഴികൾക്കിടയിലൂടെ ജ്യോതി കണ്ടു, പുറകിലൊരു നേരിയ മഴയുടെ പശ്ചാത്തലത്തില്, ഇത്തിരി നനഞ്ഞ മുടിയും മുഖവുമായി രാജി...! ജ്യോതിക്ക് അപ്പോള് തന്റെ ജീവശ്വാസം തിരിച്ചുകിട്ടിയതുപോലെ തോന്നി. എവിടെനിന്നോ ആത്മാർത്ഥമായൊരു പുഞ്ചിരി അവളിലുണർന്നു. രാജിയുടെ കണ്ണുകൾ ഇവിടെയെന്തോ തിരയുന്നുണ്ട്. ക്ലാസ് മുറിയുടെ വാതിൽക്കൽ അവൾ വന്ന് തന്നെ നോക്കിയപ്പോള് ജ്യോതി അറിയാതെ തന്നെ എഴുന്നേറ്റ് നടന്നുപോയി.
"എന്താ രാജി ഇവിടെ?"
ജ്യോതി ചോദിച്ചു.
രാജി വാതിൽക്കൽ നിന്നും കൂട്ടുകാരികളുടെ നോട്ടങ്ങളിൽ നിന്നും അവളെ മാറ്റിനിർത്തി...
"എന്തായി? പ്രശ്നം വല്ലതുമുണ്ടോ?ഫൈസയെന്താ പറഞ്ഞേ?"
"ഞങ്ങള് സംസാരിച്ചില്ല. അവളുടെ കല്ല്യാണമാണെന്ന് മാത്രം പറഞ്ഞു. മറ്റേതിനെപ്പറ്റിയൊന്നും പറഞ്ഞില്ല. ഞങ്ങൾക്ക് രണ്ടാൾക്കും സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. അതോണ്ട് ഇതുവരെ ഒന്ന് മിണ്ടിയിട്ടില്ല..."
ജ്യോതി പറഞ്ഞു.
രാജി ജ്യോതിയുടെ കൈത്തണ്ടയിൽ കൈ വച്ചു. തണുപ്പ്. മഴ നനഞ്ഞ നീണ്ട കൈവിരലുകൾക്ക് മനസ്സ് നിറയുന്ന തണുപ്പ്...
" വിഷമിക്കണ്ട. നിങ്ങള് തമ്മില് ഒന്ന്
💬 Comments
View all comments