ഒരേയൊരാൾ 5 [ഹരി] [Climax]
📝 Ongoing
👁 122 views ❤ 157 likes 💬 13 comments
ഒരേയൊരാൾ 5 Oreoraal Part 5 | Author : Hari [ Previous Part ] [ www.kkstories.com ]
ഒരു നിശ്വാസത്തിനോളം മാത്രം ദൈർഘ്യമേ ആ ചുംബനത്തിനുണ്ടായിരുന്നുള്ളൂ. ജ്യോതിയുടെ കവിളിൽ ശക്തമായി പതിഞ്ഞ രാജിയുടെ അടിയില്‍ അത് മുറിഞ്ഞുപോയി. അവജ്ഞയോടെ തല വെട്ടിച്ച് തന്നെ തള്ളിയകറ്റുന്ന രാജിയെ ജ്യോതി ദയനീയമായി നോക്കി.
"ജ്യോതീ.....!!! നീ...!!!"
വിരൽചൂണ്ടി കോപം കൊണ്ട് വിറച്ച് നിൽക്കുന്ന രാജിയെ കണ്ട് ജ്യോതിയുടെ ഉള്ളില്‍ ഭയം പത്തി വിടർത്തി.
"ഛെ...!!!"
രാജി ചിവിട്ടിത്തുള്ളി വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി.
ഒരു നിമിഷം ജ്യോതി ചലിക്കാനാകാതെ നിന്നുപോയി. പിന്നെ രാജിക്ക് പുറകെയോടി. മുൻവാതിലും കടന്ന് അവൾ മുറ്റത്തിറങ്ങി നടന്നുപോകുന്നത് ജ്യോതി കണ്ടു. ആ കട്ടിളപ്പടിക്ക് അപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ ജ്യോതിക്കായില്ല. മഴക്കാറു കൊണ്ടോ രാത്രിയുടെ നിറം ചോർന്നതുകൊണ്ടോയെന്ന് അറിയില്ല, ഒരു നീല കുടയും ചൂടി മഴയില്‍ രാജി നടന്നകലുമ്പോൾ ആകാശം ഇരുണ്ടിരുന്നു. ജ്യോതിയുടെ മിഴിനിറഞ്ഞു.
'വേണ്ടിയിരുന്നില്ല... ഇനി... ഇനി രാജിയും....!!'
അവളുടെ ഉള്ളം വെമ്പി.
നെഞ്ചിൽ എന്തോ കെട്ടിക്കിടക്കുന്നത് പോലെ. പിന്നെ വല്ലാത്തൊരു നീറ്റൽ. ജ്യോതി കവിളിൽ തൊട്ടുനോക്കി.
അല്ല.
കവിളിലല്ല!
തന്റെ നിയന്ത്രണമില്ലായ്മ കാരണം അമ്മയെ പോലെ സ്നേഹം തന്ന ചേച്ചിയെ കൂടി നഷ്ടമായിരിക്കുന്നു. അവളുടെയുള്ളിൽ ഇപ്പോള്‍ തന്നെക്കുറിച്ചുള്ള വെറുപ്പായിരിക്കും. അതു
💬 Comments
View all comments