0%

Chapter Title : ഒരിക്കൽ കൂടി (ചാർളി)

Author : ചാര്‍ളി Read All Parts 612

അത്രേയുള്ളൂ... ആദി ചേട്ടൻ പോരെ.... ഞാൻ നിങ്ങളെ പ്രണയിച്ച് തുടുങ്ങുവ ഇനി മുതൽ...

ഞാൻ: ഒരുപാട് വേറെ ആലോജനകൾ വന്നിട്ടും നീ എന്താ ഒന്നിനും സമ്മതിക്കാതെ എന്റെ കാര്യം സമ്മതിച്ചത്..

ജെസ്സി: അതോ ഇത്രയും കാലം ഞങ്ങൾക്ക് ചോറ് തന്ന ഇവിടത്തെ അമ്മ വന്നു മോന് ഇങ്ങനൊരിഷ്ടമുണ്ട് എന്ന് പറഞ്ഞപ്പോ ഒരു കടപ്പാട് തോന്നി പിന്നെ ആദ്യം കണ്ടപ്പോഴേ എന്നെ കൊത്തിവലിക്കുന്ന നോട്ടവും കൂടി ആയപ്പോ ആഗ്രഹിച്ച ജീവിതം ഇവിടെ ആണ് ദൈവം വിധിച്ചത് എന്ന് തോന്നി....

ഞാൻ: എന്റെ ആര്യയുടെ ഓർമകൾ ഉറങ്ങുന്ന മുറിയാണിത്....

ജെസ്സി: അറിയാം എനിക്ക് ജോർജിനെ പേടിയാണ് അവൻ ഒരുമാതിരി മൃഗീയമായി മാത്രേ എന്നോട് പെരുമാറിയിട്ടുള്ളു അതുകൊണ്ട് ഓർമകൾ ഒന്നും തന്നെ എനിക്കില്ല ആകെ ഉള്ളത് മോളെ പറ്റിയുള്ള ചിന്തയാണ് അത് ഇവിടെ എന്നെക്കാളും അവളെ പറ്റി ചിന്തിക്കാൻ ഇപ്പൊ ഒരുപാട് പേരുണ്ട്.... ഇപ്പൊ എനിക്ക് എന്റെ ഈ ആദികുട്ടനെ മാത്രം നോക്കിയ മതി..... എന്ന് പറഞ്ഞ് ജസ്സിയെന്‍റെ നെഞ്ചിലേക്ക് മുഖം ചേർത്തു.....

അതെ ആര്യയെ തിരികെ കിട്ടിയപോലെ ഒരു ഫീലിംഗ് മനസ്സിന് ഉണ്ടായി അവളെ പോലെ ഇവളും സംസാരിക്കുന്നത് കേൾക്കുമ്പോ എന്റെ ആര്യയെ ഇവളിലൂടെ ഈശ്വരൻ എനിക്ക് തിരികെ തന്നതാണോ എന്ന് തോന്നിപ്പോയി....

.......  .......   ......... ..... ...

..........ഒരിക്കൽ കൂടി....

💬 Comments

View all comments