Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]
എനിക്ക് തോന്നി.
ആ നേരത്തെ വന്നത് നന്നായി നമ്മുടെ ജോലിക്കാരൊക്കെ കാണാലോ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ......
അതും പറഞ്ഞവർ പുറത്തേക്ക് ഇറങ്ങി ജോലിക്കാരെ എല്ലാം വിളിച്ചു..
തേയില നുള്ളി കൊണ്ടിരുന്നവരെല്ലാം പണി നിർത്തിവെച്ചുകൊണ്ട് മോട്ടോർ പുരയിലേക്ക് വന്നു.
എല്ലാവരും ഞാൻ ആരാണെന്ന് മനസ്സിലാകാതെ അമ്പരപ്പോടെ എന്നെ നോക്കി.
ജ്യോതി അവരോടായി പറഞ്ഞു.
ഇത് നമ്മുടെ രവിയേട്ടന്റെ മോനാണ് നിങ്ങളുടെ എല്ലാം മുതലാളി.
അതും പറഞ്ഞ് അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു.
പിന്നെ ഓരോരുത്തരെയായി പേര് പറഞ്ഞ് പരിചയപ്പെട്ടു വിശേഷങ്ങൾ ഒക്കെ പറഞ്ഞു.
അവസാനം വന്നു പരിചയപ്പെട്ടത് ശ്രുതി എന്ന് പേരുള്ള പെൺകുട്ടിയായിരുന്നു.
അവൾ മഴക്കോട്ട് ഒന്നും ധരിച്ചിട്ടുണ്ടായിരുന്നില്ല തലയിൽ ഒരു പ്ലാസ്റ്റിക്കിന്റെ വട്ടത്തിലുള്ള തൊപ്പി മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവൾ പേര് പറഞ്ഞു കഴിഞ്ഞപ്പോൾ ജ്യോതി ചേച്ചി അവളോട് പറഞ്ഞു
ശ്രുതി നിന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ ഇവനെ ആലോചിച്ചാലോ....?
ഒന്നുപോ ചേച്ചി കളിയാക്കാതെ എന്ന് പറഞ്ഞുകൊണ്ട് അവൾ തിരിഞ്ഞു നടന്നു..
ചേച്ചി എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായില്ല
നടന്നുപോകുന്ന ശ്രുതിയെ ഞാൻ ഒന്ന് നോക്കി
മെലിഞ്ഞ ശരീരമാണ് അവൾക്ക് ഇരുണ്ട നിറവും നല്ല മുടിയും ഉണ്ട്.
എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാനും ജ്യോതി ചേച്ചിയും മോട്ടോർ പുരയുടെ ഉള്ളിലേക്ക് കയറി.
ഇതിനെ മോട്ടോർ പുര എന്ന് മാത്രം പറയാൻ പറ്റില്ല.
ഒരു മുറിയുടെ വലുപ്പമുണ്ട് ഒരു മേശയും കസേരയും ഉണ്ട് സൈഡിൽ ഒരു ബഞ്ചും പിന്നെ ഒരു അലമാരയും.
ഇവിടെ നിന്നുള്ള തേയില എല്ലാം തൊട്ടപ്പുറത്തുള്ള ഫാക്ടറിയിലേക്ക് ആണ് കൊണ്ടുപോകുന്നത്.
അതിന്റെയൊക്കെ
💬 Comments
View all comments