Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]
നിനക്ക് വയറ് കൂടുന്നു തടി കൂടുന്ന എന്നൊക്കെ അപ്പൊ പിന്നെ നടക്കുന്നതല്ലേ നല്ലത്
അതിനു നമ്മൾ രാവിലെ നടക്കാൻ പോകുന്നില്ലേ?
ഡീ എനിക്ക് ലൈസൻസ് ഒന്നുമില്ല.
എന്റെ ട്യൂഷൻ ക്ലാസ് മെയിൻ റോഡിൽ ഒന്നുമല്ല അപ്പൊ പിന്നെ പേടിക്കണ്ടല്ലോ.
ആ നോക്കാം ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു?
സത്യം പറഞ്ഞാൽ അവളെ പിന്നിൽ ഇരുത്തി കൊണ്ടുള്ള യാത്ര ഒരു സുഖമുള്ള പരിപാടിയാണ് എങ്കിലും ഞാൻ പെട്ടെന്ന് ഓക്കേ പറഞ്ഞാൽ ശരിയാവില്ലെന്ന് തോന്നി അതുകൊണ്ടാണ് ഞാൻ കുറച്ചു ഡിമാൻഡ് ഇട്ടത്.
നിനക്ക് വണ്ടിയോടിക്കാൻ അറിയോ കാർത്തു?
അറിയാം പക്ഷേ അച്ഛൻ സമ്മതിക്കില്ല.
അതെന്താ?
ഈ വണ്ടി എങ്ങനെയാ വർക്ഷോപ്പിൽ ആയതെന്ന് അറിയോ?
ഇല്ല...
ഞാൻ കൊണ്ടുപോയി ഒരു പോസ്റ്റിൽ ഇടിച്ചു.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു
പോസ്റ്റിലോ....?
അതേടാ ഇലക്ട്രിക് പോസ്റ്റ് എന്താ നീ കേട്ടിട്ടില്ലേ..
അവൾ കളിയാക്കി ചോദിച്ചു
അതല്ല ഓടിക്കാൻ അറിയാവുന്ന നീ എങ്ങനെ ങ്ങനെ പോസ്റ്റിൽ കൊണ്ടുപോയി ഇടിച്ചു?
അതൊരു പൂച്ച വട്ടം ചാടിയതാടാ പക്ഷേ അത് പറഞ്ഞിട്ട് അച്ഛനും അമ്മയും വിശ്വസിക്കുന്നില്ല എന്നോട് നീ വണ്ടി തൊട്ടുപോകരുത് എന്നാണ് പറഞ്ഞിരിക്കുന്നത്.
അവൾ സങ്കടത്തോടെ പറഞ്ഞു
എന്റെ കൂടെ ട്യൂഷൻ ക്ലാസിൽ വന്നാൽ എനിക്കും അവർ കാണാതെ വണ്ടിയോടിക്കാമല്ലോ.
അത് പറയുമ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞു കുസൃതിച്ചിരി ഞാൻ മിററിലൂടെ കണ്ടു.
അവളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നത് ആലോചിച്ചപ്പോൾ എന്റെ മനസ്സിലും ഒരു കുസൃതി ചിരി വിരിഞ്ഞു...
ഞങ്ങൾ വീട്ടിലെത്തി വണ്ടി പോർച്ചിൽ നിർത്തി അവളും ഞാനും ഇറങ്ങി
പിന്നെ നാളെ നടക്കാൻ
💬 Comments
View all comments