Chapter Title : ഒരിക്കൽക്കൂടി 2 [നിഖിലൻ]
അത്രയ്ക്ക് അങ്ങ് ഇഷ്ടമായോ?
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
പിന്നെ ഒരുപാട് ഇഷ്ടമായി അതും പറഞ്ഞു ഞാൻ വേഗം വീടിനകത്തേക്ക് കയറി.
രാവിലത്തെ ഭക്ഷണത്തിനുശേഷം വിശ്വേട്ടൻ പുറത്തോട്ട് പോയി
സുമിത്രേചി അടുക്കളയിൽ എന്തോ തിരക്കിട്ട പണിയിലാണെന്ന് തോന്നുന്നു.
ഞാൻ സിറ്റൗട്ടിൽ വന്നിരുന്നു.
കാർത്തികയും അങ്ങോട്ട് വന്നു.
സോഫയിൽ എന്റെ അടുത്തായി വന്നിരുന്നു.
എന്താണ് മാഷേ ഒരു ആലോചന?
അവൾ തന്നെ സംഭാഷണത്തിന് തുടക്കമിട്ടു
വീട്ടിൽ തന്നെ ഇരുന്നാൽ എനിക്ക് ബോറടിക്കും ഇവിടെ കാണാൻ പറ്റിയ സ്ഥലങ്ങൾ വല്ലതുമുണ്ടോ ചുമ്മാ സമയം കളയാൻ.
സ്ഥലങ്ങളൊക്കെയുണ്ട് പക്ഷേ അവിടെ ഒറ്റയ്ക്ക് പോയിട്ട് എന്ത് ചെയ്യാനാ?
എൻജോയ് ചെയ്യാൻ അറിയാമെങ്കിൽ ഏകാന്തതയാണ് ഏറ്റവും നല്ല എൻജോയ്മെന്റ്
ഞാനൊരു ഫിലോസഫി പോലെ പറഞ്ഞു.
ഉവ്വോ....?
അവൾ കളിയാക്കുന്നത് പോലെ ചോദിച്ചു.
എനിക്കാണെങ്കിൽ ഈ ഒറ്റയ്ക്കിരിക്കുന്ന പരിപാടി തീരെ ഇഷ്ടമല്ല എപ്പോഴും ആരോടെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്കണം. എനിക്കാണെങ്കിൽ സഹോദരങ്ങളുമില്ല
വീട്ടിലാണെങ്കിൽ ഞാൻ അടുക്കളയിൽ തന്നെയായിരിക്കും അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കും
ഇടയ്ക്ക് പിന്നെ കൂട്ടുകാരുടെ വീട്ടിൽ പോകും.
പിന്നെ ഇയാൾ വരുന്നത് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ നല്ല സന്തോഷമായി കേട്ടോ ചുമ്മാ മിണ്ടിയും പറഞ്ഞിരിക്കാൻ ഒരു ആളാകുമല്ലോ....
ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
കുറച്ചു കഴിഞ്ഞാൽ ഞാൻ എന്റെ ഫ്രണ്ടിനെ കാണാൻ പോകും അവൾക്ക് സുഖമില്ല രണ്ടുദിവസമായി ട്യൂഷനു വന്നിട്ടില്ല നോട്സ് ഒക്കെ ഒന്ന് കൊണ്ടു കൊടുക്കാൻ പറഞ്ഞു നന്ദുവിന് വേണമെങ്കിൽ എന്റെ കൂടെ വരാം.
അതിനെന്താ വരാലോ എനിക്ക് നാട് ഒകെ ഒന്ന് കാണാമല്ലോ..
ആണോ എന്ന നമുക്ക് ഇപ്പോൾ തന്നെ പോകാം ഞാനൊന്ന്
💬 Comments
View all comments