0%

Chapter Title : ഒരിക്കൽക്കൂടി...1 [ഋഷി]

Author : ഋഷി Read All Parts 2.4K

എല്ലാരും ആസ്വദിച്ചിരുന്നു. അതേപോലെ മന്ത്രവാദമൊണ്ടെങ്കിൽ എല്ലാവരും അതിലൊണ്ട്.

സ്റ്റെല്ലയുടെ മുഖത്തെ ചോരയോട്ടം കുറഞ്ഞു. റിയലി! എബീ. നിനക്കറിയാമോ? ഇവിടെന്തൊക്കെയോ ശരിയല്ല.. എന്റെ മനസ്സില് തോന്നാണ്! അവളൊന്നു വിറച്ചു.

എബിയുടെ രോമങ്ങളെഴുന്നു! എന്താണ് പ്രശ്നം? എന്തെങ്കിലും സംഭവിച്ചോ? അവൻ സ്വരം നിയന്ത്രിക്കാൻ ശ്രമിച്ചു.

അത്...ഇന്നലെപാലെടുത്ത് തിളയ്ക്കാൻ വെച്ചപ്പോ ഒരു കൊറിയർ വന്നു. ഞാൻ പാക്കറ്റ് വാങ്ങി തിരിച്ചു കിച്ചണിൽ ചെന്നപ്പോ ഗ്യാസോണായി പാലു തിളയ്ക്കുന്നു!

സ്റ്റെല്ല മറന്നതാവും ഗ്യാസു കത്തിച്ച കാര്യം. എബി പറഞ്ഞു.

നോ നോ... എനിക്കു നല്ല ഓർമ്മയാണ്. ഞാൻ ഗ്യാസോൺ ചെയ്യണേനു മുമ്പാണ് ഹോളിലേക്കു വന്നത്.

പിന്നെ... പിന്നെ.... രാത്രിയിൽ എന്തൊക്കെയോ പേടി സ്വപ്നങ്ങൾ കാണുന്നു. കാലത്തൊന്നുമോർമ്മയില്ല. ഞാൻ കരഞ്ഞെന്നാണ് ജോൺ പറഞ്ഞത്. ജോൺ ബോംബേക്കു പോയി. ഇനി മൂന്നു ദിവസം കഴിയാതെ വരില്ല. സ്റ്റെല്ല കുളിരുന്നപോലെയൊന്നു വിറച്ചു.

എബിയെണീറ്റു. സ്റ്റെല്ലയുടെ അടുത്തേക്ക് ചെന്ന് അവളുടെ ചുമലിൽ ഒന്നമർത്തി. റിലാക്സ്... ഡോൺട് വറി...

സ്റ്റെല്ലയുമെണീറ്റു. ദൈവമേ! നീയാദ്യമായി വന്നതല്ലേ! എന്റെയൊപ്പം ബ്രേക്ഫാസ്റ്റ് കഴിക്കണം. സ്റ്റെല്ല തിരിഞ്ഞു.

ഞാനും വരാം സ്റ്റെല്ല. എബി അവളുടെ ഒപ്പം അകത്തേക്ക് നടന്നു. ഭിത്തിയിൽ സ്റ്റെല്ലയും ടീനയും അരക്കെട്ടിൽ കൈകൾ കോർത്തു ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം. അവനവിടെ നിന്നു.

എന്റെ മോളാണ്. ടീന. സ്റ്റെല്ല അവന്റെ കൈയ്യിൽ കൈകോർത്തു.

ആ..എനിക്ക്... എന്തുകൊണ്ടോ എബി പറഞ്ഞു നിർത്തി. വേണ്ടടാ. ഇനിയൊന്നും പറയരുത്! ഉള്ളിൽ നിന്നാരോ അവനെ വിലക്കി.

എന്താണെബീ? യൂ വേർ സേയിംഗ്...? സ്റ്റെല്ലയവനെ ചോദ്യഭാവത്തിൽ നോക്കി.

പറയാതെ തന്നെയറിയാം. ഇവൾ സ്റ്റെല്ലയുടെ തനിപ്പകർപ്പാണ്. എബി ചിരിച്ചു. ഫോട്ടോയിലായിരുന്നു ശ്രദ്ധ. അതുകൊണ്ടവൻ

💬 Comments

View all comments