Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
ഫോൺ വെക്കുവാണേ! കുമുദ്! അവനുറക്കെ വിളിച്ചു.
നീയിതു കഴിക്ക്. ഗണേഷ്ജീടെ പ്രസാദമാണ്. കുമുദ് മധുരമുള്ള മോദകങ്ങൾ അവൻ്റെ നേർക്കു നീട്ടി.
എബി മുറ്റത്ത് ചാർപ്പായിൽ തലയണകൾ കുന്നുകൂട്ടി ചാരിക്കിടപ്പായിരുന്നു. മൂന്നു ദിവസങ്ങൾ കഴിഞ്ഞിരുന്നു. ക്ഷീണം മെല്ലെയകന്നു. മീൻ എരിവില്ലാതെ കറിവെച്ചതും കിച്ച്ടിയും, സൂപ്പുമെല്ലാം അവളവനെയൂട്ടിയിരുന്നു.
രുചിയുള്ള മോദകങ്ങൾ അവർ രണ്ടുപേരും കഴിച്ചു.. ശ്യാം, നീ മാ പറയണണത് കേക്കണം. തിരിച്ചു നാട്ടിൽപ്പോയി ഒരു കല്ല്യാണവും കഴിച്ച് കുടുംബം പുലർത്തണം.
ഞാനും സ്റ്റെല്ലയും... ഞങ്ങടെ ജീവിതങ്ങളോ ഇങ്ങനെയായി. ഞങ്ങളിങ്ങനെയൊക്കെ കഴിഞ്ഞോളാമെടാ കുട്ടാ.. അവൻ്റെ കുറ്റിത്താടി വളർന്ന ഇത്തിരി ഒട്ടിത്തുടങ്ങിയ കവിളുകളിൽ അവൾ തലോടി.
എബി കുമുദിനെ നോക്കി മന്ദഹസിച്ചു. എൻ്റെ പെണ്ണാണു നീ. ഒപ്പം സ്റ്റെല്ലയും. ഈ ജൻമത്തിലല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ.. ഏതായാലും നിങ്ങളെ ഒരിക്കലും മറക്കാനാവില്ല. എൻ്റെ ജീവിതത്തിൽ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ നിങ്ങളുണ്ടാവും. അവനവളെ നെഞ്ചിലേക്കമർത്തി... ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആലോചിച്ചുറപ്പിച്ചതാണ്. ഇനിയെന്താവുമെന്നു നോക്കാം.
നീ നാട്ടീപ്പോണില്ലെങ്കിൽ എന്താണ് പരിപാടി? കുമുദന്വേഷിച്ചു.
തിരികെ വില്ലയിൽ പോവണം. സ്റ്റെല്ലയെക്കാണണം. നീയും വരണം. അവനവളെ നെഞ്ചിലേക്കമർത്തി.
ഇപ്പോൾ വേണ്ടടാ. നിൻ്റെയാരോഗ്യം കുറച്ചൂടെ മെച്ചമാവാനൊണ്ട്. പനി മാറിയല്ലേ ഒള്ളൂ... പിന്നെ പോവുമ്പം നീയാദ്യം ചെല്ല്. ഞാൻ കുറച്ചു ദിവസം കൂടി കഴിഞ്ഞു വരാം. എല്ലാം ഒരുമിച്ചായാൽ പാവത്തിന് വലിയ ഷോക്കാവും... കുമുദ് അവൻ്റെ നെഞ്ചിൽ മുഖമമർത്തി...
ബൈക്കിലിരുന്നപ്പോൾ തണുത്ത കാറ്റുപൊതിഞ്ഞു... ഇത്തിരി ഉന്മേഷം തോന്നി. പതുക്കെയാണോടിച്ചത്. ഇടയ്ക്കു വന്ന കാറുകൾക്കും റിക്ഷകൾക്കുമൊക്കെ സൈഡുകൊടുത്തു. ഏഴെട്ടു ദിവസമായി വില്ലയിൽ നിന്നും മാറിനിൽക്കുന്നു. തടികൊണ്ടുള്ള കരയുന്ന ഗേറ്റു തുറന്നപ്പോൾ വില്ല
💬 Comments
View all comments