Chapter Title : ഒരിക്കൽക്കൂടി…2 [ഋഷി]
കുറഞ്ഞ സ്ത്രീയുടെ കയറിക്കിടന്ന സ്കർട്ടിനു താഴെ ചുവപ്പു കലർന്ന കൊഴുത്ത തുടകൾ.. മുഖം കാണാൻ കഴിയുന്നില്ല.. ആ ശരീരത്തിന്റെ കുറുകെ പിണഞ്ഞു കിടക്കുന്ന ഒരു പാമ്പ് .. അണലി ! അവനൊന്നു കിടുത്തു . പിന്നിൽ നിന്നും കുമുദ് താങ്ങിയിരുന്നില്ലെങ്കിൽ വീണു പോയേനെ.
വരൂ.. ഇവിടെ നിൽക്കുന്നത് അപകടമാണ് . കുമുദ് അവനെയും കൊണ്ട് മെല്ലെ വെളിയിലേക്ക് നീങ്ങി. ഒരു കശുമാവിൻ തോട്ടത്തിന്റെ നടുക്കായിരുന്നു അവർ . വരിയായി നട്ടു വളർത്തിയ കശുമാവുകളുടെ നടുക്ക് , മൂത്ത് വിളഞ്ഞു കിടന്ന മാങ്ങകളും അവയുടെ അറ്റത്ത് മൂത്ത അണ്ടികളും .. നടുവിൽ, കൊഴിഞ്ഞ ഇലകൾ വിരിച്ച പരവതാനിയിലൂടെ അവർ നടന്നു നീങ്ങി. കുമുദ് അവനെ താങ്ങിയിരുന്നു . തോളിൽ അപ്പോഴും വിങ്ങലുണ്ടായിരുന്നു.. അവിടവിടെ മുറിഞ്ഞ ഇടങ്ങളിൽ നീറുന്നുണ്ടായിരുന്നു . അവൾ ശ്വാസമെടുക്കുന്നത് അവനറിഞ്ഞു.
ബൈക്ക്! പെട്ടെന്നാണ് ഓർമ്മ വന്നത്. കുമുദ് ! എന്റെ മോട്ടോർ സൈക്കിൾ ! അവൻ ചുറ്റിലും നോക്കി. എങ്ങിനെയാണ് ഇവിടെ എത്തിയത് ?
വാ.. ഞാൻ കാണിച്ചു തരാം. അവൾ അവനെയും കൊണ്ട് കുറെ ഇലകൾ കൂന കൂട്ടിയിട്ടിരുന്നത് കാണിച്ചു. ബൈക്കിന്റെ ഹാൻഡിൽ എത്തിനോക്കുന്നു! ആരാണ് ഇതിവിടെ കൊണ്ടുവന്ന് ഒളിപ്പിച്ചത്? അവൻ കുനിഞ്ഞ് ബൈക്കുയർത്താൻ ശ്രമിച്ചു . ഓഹ്.. വേദനയുടെ ചീളുകൾ ! പതുക്കെ! കുമുദ് വേവലാതിപ്പെട്ടു . പിന്നെ അവളുടെ സഹായത്തോടെ ബൈക്ക് പൊക്കി . വലിയ കുഴപ്പമില്ല. ചില്ലറ പെയിന്റ് പോയതേ ഉള്ളൂ. സ്റ്റാർട്ട് ചെയ്തു നോക്കി. ഒറ്റച്ചവിട്ടിന് ജന്തു മുരണ്ടു . എബി ഒന്നു നെടുവീർപ്പിട്ടു..
പോവാം.. കുമുദ് അവന്റെ
💬 Comments
View all comments