0%

Chapter Title : ഓർമചെപ്പ് 3 [ചെകുത്താന്‍]

Author : chekuthaan Read All Parts 400

വന്നോണ്ടിരുന്ന ഞാൻ ഇതൊന്നുംതന്നെ കേൾക്കുന്നില്ലെങ്കിലും സംഭവം പ്രേമമാണെന്ന് എനിക്കു മനസിലായി. ഞാൻ നടന്നവളുടെ അടുത്തെത്തി അവന്മാർ മൂന്നാലു പേരുണ്ട് അപ്പോഴേക്കും ആ പ്രൊപ്പോസ് ചെയ്തവൻ എന്നോട് പറഞ്ഞു “നിന്നോടിനി പ്രേത്യേകിച്ചു പറയണോ അങ്ങോട്ടെങ്ങാനും മാറി നിക്കെടാ”....!

ഞാൻ തിരിഞ്ഞു നിന്ന് അവളോട്‌ പറഞ്ഞു നീ വരുന്നുണ്ടേൽ വാ കൂടെ ഞങ്ങൾക്ക് ക്ലാസ്സിൽ കയറണം, ക്ലാസ്സിൽ കയറാൻ അത്ര താല്പര്യമില്ലെങ്കിലും അവന്റെയൊക്കെ ആ ഒരു വൃത്തികെട്ട ടോൺ എനിക്കു തീരെ രസിച്ചില്ല അതുകൊണ്ട് മാത്രമാണ് ഞാനങ്ങനെ പറഞ്ഞത്. ഞാൻ അവളുടെ കൈയിൽ പിടിച്ചോണ്ട് മുന്നോട്ട് നടന്നു.

അപ്പോഴേക്കും അവന്റെ കുടെയുണ്ടായിരുന്നൊരുത്തൻ എന്റെ മുന്നിൽ നിന്ന് പറഞ്ഞു അവൾ ഉണ്ടെങ്കിലേ നീ ക്ലാസ്സിൽ കയറുള്ളോ, അവളിപ്പോ വരുന്നില്ല മോൻ നിന്ന് താളം പറയണ്ട പോയി ക്ലാസ്സിൽ കേറിക്കോ, നീ കയ്യീന്ന് വിടെടാ മൈരേ! ഇനിയും ക്ഷമിച്ചിട്ട് കാര്യമില്ല എന്നെനിക്കു മനസ്സിലായി. നീ ആരോടാഡാ തായോളി തെറി പറയുന്നേ, എടുത്തടിച്ച പോലുള്ള എന്റെ മറുപടി കേട്ട അവന്മാർ ഒന്നു പകച്ചു.

അപ്പോഴേക്കും എന്റെ ക്ലാസ്സ്‌മേറ്റ്സ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു. ഒന്നും രണ്ടും പറഞ്ഞു അവന്മാർ അവരുടെ വഴിക്കും ഞങ്ങൾ ക്ലാസ്സിലേക്കും പോയി. അതോടെ 2nd ഇയർകാർക്ക് ഞാനൊരു നോട്ടപ്പുള്ളിയായി.

ക്ലാസ്സൊക്കെ അങ്ങനെ ജോളിയായി പോകുന്ന ടൈം, കൂടെയുള്ള കൂട്ടുകാർക്ക് എന്നെ ഭയങ്കര പുച്ഛം, കോളേജിൽ ഞാൻ അഞ്ജലിയോടല്ലാതെ മറ്റു പെൺകുട്ടികളെ അധികം മൈൻഡ് ചെയ്തിരുന്നില്ല അതുകൊണ്ട് തന്നെ ഒരു സെമസ്റ്റർ കഴിഞ്ഞിട്ടും എനിക്കൊഴിച്ചു ക്ലാസ്സിലെ ഒരുമാതിരിപെട്ട എല്ലാവർക്കും കോളേജിൽ ഗേൾഫ്രണ്ട് ഉണ്ടായിരുന്നു. എന്റെ ഈ ആറ്റിട്യൂട് കണ്ടിട്ടാവണം അവന്മാർ അതിനെ പറ്റി

💬 Comments

View all comments