0%

Chapter Title : ഓർമചെപ്പ് 5 [ചെകുത്താന്‍]

Author : chekuthaan Read All Parts 165
തറഞ്ഞുകയറി. തന്റെ ലക്ഷ്യം തെറ്റിയത് മനസിലാക്കി തള്ള അടുത്ത അറ്റംപ്റിന് വേണ്ടി റിക്കാലിബ്രെറ് ചെയ്യുന്നതിനിടയിൽ ഞാൻ അവരെ തള്ളിയിട്ടിട്ട് പുറത്തേക്ക് പാഞ്ഞു. ഒരുവിധം ഉയരമുള്ള അവരുടെ മതിലൊക്കെ ഞാൻ നിസാരമായി ചാടി കടന്നു റോഡിലെത്തി വണ്ടി ലക്ഷ്യം വെച്ച് ഓടി. ഓടുന്നതിനിടയിൽ ഫോണെടുത്തു അവന്മാരെ വിളിച്ചുകൊണ്ടാണ് ഞാൻ ഓടിയത്. ആദ്യത്തെ റിങ്ങിൽ തന്നെ സജിത് ഫോണെടുത്തു, Me: മച്ചാ പണി പാളി വേഗം വാടാ ഞാൻ റോഡിലൂടെ അങ്ങോട്ട് വരുവാ. ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ട് ഞാൻ വീണ്ടും ഓടി അവിടെ അകത്തു എന്താണ് നടക്കുന്നതെന്ന് അറിയില്ല, പക്ഷേ അന്വേഷിച് നിൽക്കാനും പറ്റില്ലല്ലോ, നാട്ടുകാർ മൈരന്മാർ കണ്ടാൽ എന്നെ വലിച്ചുകീറും. കുത്തുകൊണ്ട കൈക്കാണേൽ മഴ നനഞ്ഞു നീറ്റലുമുണ്ട് അത്യാവശ്യം നന്നായി തന്നെ ചോരയും വരുന്നുണ്ട്. വലിയ വേദന ഒന്നുമില്ല എന്നാലും എന്തോ ഒരു ബുദ്ധിമുട്ട്. ആദ്യം തടി കേടാവാണ്ട് രക്ഷപ്പെടാൻ നോക്കാം എന്നിട്ടല്ലേ ബാക്കി.
ഓട്ടത്തിനിടയിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കണം എന്നുണ്ടെങ്കിലും ഭയം കാരണം വേണ്ടെന്ന് വെച്ച് ഞാൻ മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു, പിന്നിൽ വെളിച്ചം വീഴുന്നുണ്ടോ അതോ എന്റെ തോന്നലാണോ. വലിയുടേം കുടിയുടേം പിന്നെ ശരീരം അനങ്ങാത്തത്തിൻറേം ഒക്കെ റിസൾട് ഇപ്പൊ അറിയുന്നുണ്ട് കുറച്ചു ഓടിയപ്പോ തന്നെ ഞാൻ വല്ലാതെ കിതച്ചു തുടങ്ങി, കാലുകൾ തളരുന്നു കണ്ണിലിരുട്ട് കയറിത്തുടങ്ങി ശ്വാസം മുട്ടുന്നു. ഇതിനിടയിലാണേൽ കാലുകളിടറി ഞാൻ വേച്ചു തുടങ്ങി. ഇനി അടുത്തത് റോഡിൽ മുഖമടച്ചുള്ള വീഴ്ചയാണ് എന്നത് എനിക്ക് മനസിലായി. എന്നാലും വേഗത കുറയ്ക്കാൻ തോന്നിയില്ല ഏതെങ്കിലും നാറികൾ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ? വണ്ടിയിൽ എത്തണം പിന്നെ കുഴപ്പമില്ല.

💬 Comments

View all comments