0%

Chapter Title : ഓർമചെപ്പ്

Author : chekuthaan Read All Parts 136

പോക്കറ്റിന്നു ഒരു കിങ്‌സ് എടുത്തു കത്തിച്ചു 2 സ്ലോ പഫ് എടുത്തു. “ഇപ്പോ സമാധാനമായോ” യെസ് മാഡം ഞാൻ ചിരിച്ചോണ്ട് മറുപടി നൽകി.

അനൂ….. ഞാൻ വിളിച്ചു എന്താടാ ചെക്കാ? അവൾ ചോദിച്ചു. നീ ആലോചിച്ചു തന്നെയാണോ ഈ തീരുമാനമെടുത്തത്, അതോ അന്ന് രാത്രി എന്നെ സമാധാനിപ്പിക്കാൻ വേണ്ടിട്ടുപറഞ്ഞതാണോ? അവളുടെ മുഖത്ത് നോക്കാതെയാണ് ഞാൻ അത് ചോദിച്ചത്. കയ്യിലിരുന്ന പട്ടത്തിന്റെ ചരട് അടുത്തുകണ്ട ഒരു ചെടിയിൽ കെട്ടിയിട്ട് അവൾ എന്റെ അരികിൽവന്നിരുന്നു ഒരു നിമിഷത്തെ മൌനത്തിനു ശേഷം എന്റെ കയ്യിലമർത്തിപിടിച്ചിട്ട് അവൾ പറഞ്ഞു. “പെട്ടെന്നൊരു നിമിഷംകൊണ്ട് എടുത്ത തീരുമാനമല്ല ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടന്നതുതന്നെയാ. അന്ന് ആ രാത്രി നിന്നെ നഷ്ടപ്പെടുമെന്നായപ്പോൾ ഞാൻ…. എന്റെ…. എനിക്ക് എനിക്ക് സമ്മതിക്കേണ്ടി വന്നെടാ നിന്നോടുള്ള ഇഷ്ടം.” വിങ്ങിപ്പൊട്ടിക്കൊണ്ട് എന്റെ ഇടതു തോളിൽ വീണവൾ തുടർന്നു. “എന്നിട്ടും നിനക്കതു മനസ്സിലായില്ലേടാ” അവൾ ഏങ്ങലടി തുടർന്നു, എന്റെ വലതുകൈ ഇതിനിടയിൽ എപ്പോഴാ അവളുടെ ഇടതു കവിളിൽ തലോടിതുടങ്ങിയിരുന്നു. അവളുടെ കരച്ചിൽ പതിയെ നേർത്തുവന്നു പിന്നീടത് ദീർഘ ശ്വാസമായി മാറി. “നീ നിന്റെ ഇൻബോക്സിൽ നോക്കിയാൽ അറിയാം നീ ഇല്ലാതിരുന്ന അത്രയും ദിവസം ഞാൻ അനുഭവിച്ച വേദന, അതൊന്നു വായിച്ചുനോക്കിയാൽ മാത്രം മതി ഞാൻ എത്രത്തോളം നിന്നെ മിസ്സ്‌ ചെയ്തുവെന്നറിയാൻ”. “ഡി എനിക്കു നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്റെ സിറ്റുവേഷൻ നിനക്കറിയില്ലേ നിന്നെ ഇഷ്ടായാതൊണ്ടല്ലേ ജയിലിൽന്നു ഇറങ്ങി ഉടനെ നിന്നെ കാണാൻ വന്നത്.

അപ്പ്രൂവ് ആകുമോ ഇല്ലേ എന്ന ഉറപ്പ്‌ ഇല്ലാത്തതു കൊണ്ട് അധികം പേജ് എഴുതിയിട്ടില്ല അപ്പ്രൂവ് ആയാൽ കൂടുതൽ പേജുകളുമായി ഓർമച്ചെപ്പ് വീണ്ടും

💬 Comments

View all comments