0%

Chapter Title : ഓർമചെപ്പ് 2

Author : chekuthaan Read All Parts 208

അടുത്തതായി ഒപ്പിക്കാൻ പോണത്. അമ്മ പിന്നിൽ നിന്നു വിളിച്ചുപറഞ്ഞു, “ഞാൻ ഒന്നു കിടക്കാൻ പോകുവാ ദേഷ്യത്തോടെ പറഞ്ഞിട്ട് ഞാൻ കട്ടിലിലേക്ക് വീണു.

എന്റെ സ്വാതന്ത്ര്യം മുഴുവൻ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി, “ഹോ ഈ പെങ്കുട്ട്യോളെ സമ്മതിക്കണം എന്റെ ഈ അവസ്ഥ തന്നെയല്ലേ അവർ ജീവിതത്തിൽ മുഴുവൻ അനുഭവിക്കണേ” ആത്മഗതം ഉച്ചത്തിലായിപ്പോയെന്നു പെങ്ങളുടെ അമർത്തിയ ചിരിയിൽ നിന്നു മനസിലായി. ബീച്ചിൽ ഇരുന്നതിന്റെയാവണം ആകെ ഒരസ്വസ്ഥത. ചൂടും പുകച്ചിലും ഉപ്പുകാറ്റ് കൊണ്ടതിന്റെ ഒരുമാതിരി ഒട്ടിപ്പിടിക്കുന്ന ഫീലിംഗും. ഒന്ന് കുളിക്കാനായി ബാത്‌റൂമിൽ കയറി. ഷവറിൽ നിന്നും തണുത്ത വെള്ളം മേത്തു വീണപ്പോൾ മനസ് പെട്ടന്നു പിന്നോട്ടോടി കൃത്യമായി പറഞ്ഞാൽ മൂന്നര കൊല്ലം. അന്ന് ഞാനിങ്ങനാരുന്നില്ല കോളേജ് ലൈഫ് ബാംഗ്ലൂർ പോയി പൊളിക്കാനുള്ള പ്ലാൻ നല്ലരീതിയിൽ മൂഞ്ചിയപ്പോൾ ഒരുതരം വാശിയായിരുന്നു. ആരോടും സംസാരിക്കാതെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെട്ടു ആകെ എനിക്ക് ഡിപ്രെഷൻ സ്റ്റേജ്. പിന്നെ അച്ഛനും എന്റെ കൂട്ടുകാരും കൂടി എറണാകുളത് പഠിക്കാൻ പോവാൻ എന്നെ കൺവിൻസ് ചെയ്തു മനസില്ലാ മനസോടെ ഞാൻ അത് അക്‌സെപ്റ് ചെയ്തു. ക്ലാസ്സിൽ പോവാൻ വലിയ താല്പര്യം ഇല്ലാതിരുന്ന ഞാൻ ഫസ്റ്റ് ഡേ ആയിട്ട്കൂടി ലേറ്റ് ആയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട അവിടുള്ളവരുടെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങൾ എനിക്കിന്നും അന്യമാണ്, പേടിയോ കൗതുകമോ വെറുപ്പോ എന്തുതന്നെയായാലും ഒരിക്കലും അതൊരു നല്ല ഇമ്പ്രെഷൻ ആയിരുന്നില്ല എന്നെനിക്കുറപ്പായിരുന്നു. നീട്ടി വളർത്തിയ താടിയും മുടിയും കഞ്ചാവടിച്ചു ചുവന്നു കലങ്ങി പാതിയടഞ്ഞ കണ്ണുകളും, വലിഞ്ഞുമുറുകിയ മുഖത്ത് പുച്ഛം നിറഞ്ഞ ചിരിയുമായി വന്ന എനിക്ക് ഗുഡ് ഇമ്പ്രെഷൻ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു so much for

💬 Comments

View all comments