Chapter Title : ഓർമചെപ്പ് 2
എന്റെ കണ്ണുടക്കി. ദൈവമേ സിറാജ് ഇയാൾ എന്താ ഇവിടെ ടീച്ചേഴ്സിന്റെ കൂടെ നിൽക്കുന്നതുകൊണ്ട് പ്യുൺ ഒന്നുമാവില്ല അല്ല ഒരു ലെക്ചർ ആകാൻ മതി പഠിപ്പൊക്കെ ഇയാൾക്കുമുണ്ടോ. ഞങ്ങൾ നല്ല സുഹൃത്ത്ക്കളായിരുന്നെങ്കിലും ഇന്നുവരെ ഞാൻ പുള്ളിക്ക് എന്താ ജോലിയെന്നോ ഒന്നും ചോദിച്ചിരുന്നില്ല ചിലപ്പോൾ ഞാൻ മറന്നതാവും
കയ്യിൽ തന്ന ഫയലിലെ നിർദ്ദേശമനുസരിച് പലരും റൂമിൽനിന്നും അവരവരുടെ ക്ലാസ്സിലേക് പോയി. ഹാളിൽ ഇപ്പോളുള്ളത് ഞങ്ങൾ മെക്കാനിക്കൽ ബാച്ചുകാരാണ് ഒറ്റയ്ക്കും കൂട്ടമായും ഒക്കെയായി ഒരുപാട് പേരുണ്ടിവിടെ. ആദ്യം എന്നോട് ഇരിക്കാൻ പറഞ്ഞ ആ സ്ലിം ആയിട്ടുള്ള മിസ്സ് വന്നു ഞങ്ങളെ വിഷ് ചെയ്തു എല്ലാവരും മെക്ക് തന്നെയല്ലേ എന്നുചോദിച് ഉറപ്പുവരുത്തി. മിസ്സ് ഞങ്ങളെ മറ്റൊരു റൂമിലേക്ക് മാറ്റി അതൊരു വലിയ ക്ലാസ്റൂമായിരുന്നു പഴയ ലാബിന് മാറ്റങ്ങൾ വരുത്തി ഞങ്ങൾ 88 പേരെ ഇരുത്താനാവശ്യമായ സജ്ജീകരണങ്ങൾ ചെയ്തൊരു ക്ലാസ്സ്റൂം ആക്കിമാറ്റിയതാരുന്നു ആ ക്ലാസ്സ്. പതിവുപോലെ അവിടേം ഇവിടേം നോക്കിനിന്ന ഞാൻ വീണ്ടും താമസിച്ചു ക്ലാസ്സിൽ കയറിയ ഞാൻ കണ്ടത് ഫ്രണ്ട് ബെഞ്ചിൽ ഒഴിച്ച് ബാക്കിയെല്ലാ സീറ്റും ഫില്ലായി. സ്കൂൾകാലം തൊട്ടു ബാക്ബെഞ്ചർ ആയിരുന്ന എനിക്ക് മുന്നിൽ ഇരിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, ഗത്യന്തരമില്ലാതെ ഞാൻ അവിടെ കയറിയിരുന്നു വലതു വശത്തു മറ്റാരോയിരിപ്പുണ്ടായിരുന്നു ഒന്നുകിൽ എന്നെപ്പോലെ താമസിച്ചുപോയതോണ്ട് അവിടെയിരിക്കേണ്ടിവന്ന ഒരുത്തൻ അല്ലെങ്കിൽ ഒരു പഠിപ്പിസ്റ്, ഞാൻ അങ്ങോട്ട് കൂടുതൽ ശ്രെദ്ധിക്കാൻ പോയില്ല ഇതിനിടയിൽ പുറത്തേക്കു പോയ ടീച്ചർ വന്നത് അറ്റന്റൻസ് രജിസ്റ്ററുമായിട്ടാണ് പെരുവിളിച്ചു അറ്റന്റൻസ് മാർക്ക് ചെയ്യുന്നതിനിടയിലാണ് അഞ്ജലി എന്ന പേര് വിളിച്ചപ്പോൾ എന്റെ ബെഞ്ചിൽ ഇരുന്നത് ഒരു പെണ്ണായിരുന്നു എന്നെനിക്കു മനസ്സിലായത്. മെക്ക് ക്വീൻ
💬 Comments
View all comments