Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]
ഉണ്ടായിരുന്നു എങ്കിൽ തന്നെ അതൊക്കെ ഇപ്പൊ നശിച്ചുകാണും." ചോട്ടു പറഞ്ഞത് ശെരിയാണെന്ന് അവനും തോന്നി.
"സാരമില്ല എന്തായാലും ഞങ്ങൾ ഒന്ന് പോയി നോക്കട്ടെ, വന്നിട്ട് വിവരം പറയാം." മഹീന്ദർ അവന്റെ മറുപടി കാത്ത് നിൽക്കാതെ വണ്ടിയുടെ ചാവി എടുത്ത് വെളിയിൽ ഇറങ്ങി. എന്നാൽ അവിടെയും നിരാശ തന്നെ ആയിരുന്നു ഫലം.
ഒരു മാസം മറ്റു സംഭവങ്ങൾ ഒന്നും തന്നെ ഇല്ലാതെ കടന്നു പോയി. അതിനിടയിൽ എക്സ് എല്ലാവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിരുന്നു. ഒഴിവു കിട്ടുന്ന സമയങ്ങളിൽ മഹീന്ദറും ചോട്ടുവും അവനെ കാണാൻ വന്നിരുന്നു. അവനു ഇപ്പോൾ ഈ ലോകത്ത് അവരൊക്കെ തന്നെ ആയിരുന്നു ഉണ്ടായിരുന്നതും.
അത്കൊണ്ട് തന്നെ ആണ് അവനെ ഡിസ്ചാർജ് ചെയ്തപ്പോൾ മിഴി അവനെ ട്രസ്റ്റിന്റെ കീഴിൽ ഉള്ള അവൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കൊണ്ടുപോയതും. അവന്റെ മുന്നോട്ടുള്ള ജീവിതം ഒരു കരയ്ക്ക് അടുക്കും വരെ അവിടെ നിർത്താൻ ആയിരുന്നു അവളുടെയും ബാക്കി എല്ലാവരുടെയും പ്ലാൻ. അതിനെ അവൻ ആവുന്നത്ര എതിർത്തെങ്കിലും ഫലം കണ്ടില്ല.
ഇപ്പോൾ എക്സിന് നടക്കാൻ പ്രശ്നം ഒന്നുമില്ല. നെറ്റിയിലെ മുറിവിൽ നിന്നും സ്റ്റിച് എടുത്തു. ഇനിയുള്ളത് തലയുടെ പുറകിൽ ഉള്ള മുറിവാണ്. ആ സ്റ്റിച് എടുക്കാൻ വീണ്ടും ഒരു ആഴ്ച കൂടെ കാത്തിരിക്കണം എന്ന് ഡോക്ടർ മേത്ത പറഞ്ഞു.
അങ്ങനെ എക്സ് അവിടെ അവന്റെ പുതിയ ജീവിതം കെട്ടി പടുക്കാൻ തുടങ്ങി. മിഴിയുടെ ഡ്യൂട്ടി ചിലപ്പോൾ രാത്രി ആവും അല്ലെങ്കിൽ രാവിലെ. അത്കൊണ്ട് തന്നെ അവൾ പോയി കഴിഞ്ഞാൽ അവൻ പതുക്കെ പുറത്തൊക്കെ നടക്കാൻ ഇറങ്ങും. മിക്കവാറും അവൻ ട്രസ്റ്റ്‌ഇന്റെ തന്നെ അനാഥ മന്ദിരത്തിൽ ആവും ഒഴിവു സമയം.
അവിടെ ഉള്ള ചില കുട്ടികളെ കാണുമ്പോഴും അവനു എന്തോ അസ്വസ്ഥത പോലെ തോന്നിയിരുന്നു. എന്തൊക്കെയോ ഓർമയിൽ വന്ന് എത്തിനോക്കും പോലെ, എന്നാൽ ഓർമയിൽ തെളിഞ്ഞു നിന്നത് ആ പച്ച കുത്തിയ കൈ മാത്രമായിരുന്നു.
ഓരോ ദിവസവും അവൻ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. അതും മിഴി അറിയാതെ. അവളോ പൂജയോ അറിഞ്ഞാൽ അറിഞ്ഞാൽ എന്തായാലും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.
എന്നാൽ
💬 Comments
View all comments