Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]
കതക് വീശി അടച്ചു.
അപ്പോഴും അവിടെ സംഭവിച്ചത് ഒന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൻ. സങ്കടം ആണോ ദേഷ്യം ആണോ വരുന്നത് എന്ന് മനസ്സിലാവുന്നില്ല. അവൻ നിന്ന ഇടത്തു തന്നെ മുട്ടുകുത്തി ഇരുന്നു പോയി കുറച്ച് സമയം.
"ശെരിയാണ്...ഞാൻ ഇവളുടെ കൂടെ ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട് ഏകദേശം 2 മാസം ആയിരിക്കുന്നു. അതിനിടയിൽ ജോലി കിട്ടിയെങ്കിലും താമസം മാറുന്ന കാര്യം ഓർത്തില്ല എന്നതാണ് സത്യം, കാരണം മിഴി നല്ലൊരു ഫ്രണ്ട് ആയിരുന്നു ഇതുവരെ, അവളും എന്നോട് അതിനെപ്പറ്റി സൂചിപ്പിച്ചില്ല. അത് അവളുടെ മാന്യത. പക്ഷേ ഞാൻ പോണമായിരുന്നു. ശ്ശേ....ഇതിപ്പോ അവളെക്കൊണ്ട് ഇങ്ങനെ പറയിക്കണ്ട സാഹചര്യം ഉണ്ടായി. ഇനിയും ഇവിടെ നിൽക്കുന്നത് ശെരിയല്ല, ഇപ്പൊ തന്നെ ഇറങ്ങണം." എക്സ് വേഗം തന്നെ മുറിയിൽ കയറി അവന്റെത് എന്ന് പറയാൻ ഉള്ള വളരെ കുറച്ച് സാധനങ്ങൾ മാത്രം ഒരു ചെറിയ ബാഗിൽ ആക്കി ഇറങ്ങി.
പോകുന്നതിനു മുൻപ് അവളോട് യാത്ര പറയണോ വേണ്ടയോ എന്നറിയാതെ അവൻ അവളുടെ റൂമിന്റെ വാതിലിൽ കൈ അമർത്തി കുറച്ച് നേരം നിന്നു. ഒരു തീരുമാനം എടുക്കാൻ ആവുന്നില്ല... അൽപനേരം നിന്നിട്ട് വേഗം അവൻ മെയിൻ ഡോർ തുറന്ന് പുറത്തിറങ്ങി നടന്നു. ചെറിയൊരു ചാറ്റൽ മഴയുടെ കൂടെ അവന്റെ രണ്ട് തുള്ളി കണ്ണീരും കലർന്ന് ഇല്ലാതെയായി.
എങ്ങോട്ട് പോണം എന്നറിയില്ല. ഇത്രനാൾ പോയ ഓർമ്മകൾ തിരിച്ചു വരണേ എന്നായിരുന്നു ആഗ്രഹം, എന്നാൽ ഇപ്പൊ... വീണ്ടും ഒരിക്കൽ കൂടി മറവി വന്ന് ഇപ്പൊ നടന്ന സംഭവങ്ങൾ കൂടി എന്റെ മനസ്സിൽ നിന്ന് എടുത്തു മാറ്റണം എന്നാണ് ആഗ്രഹം.
അടുത്ത് കണ്ട ബൂത്തിൽ കയറി മഹീന്ദർ സിംഗിന്റെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഇവിടെ നിന്ന് എത്രയും ദൂരം പോകാൻ പറ്റുമോ അത്രയും ദൂരം പോണം എന്നായിരുന്നു മനസ്സിൽ. ഇപ്പൊ എന്നെ അങ്ങനെ കൊണ്ടുപോവാൻ മഹീന്ദറിന്റെ നാഷണൽ പെർമിറ്റ് ലോറിക്ക് മാത്രമേ കഴിയു.
"ഭായ്... ഭായ് എവിടാണ്?" "ഞാൻ പൂനെയിൽ നിന്ന് വരുന്ന വഴിയാ, എന്താടാ?" "ഭായ്ക് അടുത്ത ലോഡ് എങ്ങോട്ടാ?" "ഇത് അറിയാൻ ആണോ നീ വിളിച്ചത്,
💬 Comments
View all comments