Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]
അസ്ലൻ പോയ വഴിയേ വേഗം നടന്നു. വർക്ഷോപ്പിന് അടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അസ്ലൻ ഒരു സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ട് മറ്റുള്ളവർക്കായി വെയിറ്റ് ചെയ്ത് നിന്നു.
സാജിദും കൂട്ടരും അയാൾക്ക് അരികിലേക്ക് നടന്നെത്തി. അയാളുടെ മുഖത്തെ ശാന്ത ഭാവം കണ്ടതും അവർക്ക് മനസ്സിലായി എന്തോ തുമ്പ് കിട്ടിയിട്ടുണ്ട് എന്ന്. അവർ അയാളുടെ വാക്കുകൾക്കായി കാതോർത്തു.
"സാജിദ്... നീ പോയി നമുക്ക് ഒരു റൂം ബുക്ക് ചെയ്യ് അടുത്തുള്ള ഒരു ഹോട്ടലിൽ. Cctv ഇല്ലാത്ത ഹോട്ടൽ ആവണം. പിന്നെ ആ മാസ്ക് വെച്ചോണം നമ്മളുടെ മുഖം ഒരിടത്തും പതിയരുത്. പണി കഴിഞ്ഞ് ഇവിടെ നിന്ന് ഒരു തെളിവും ഇല്ലാതെ വേണം പോകാൻ. ആ റൂമിൽ ഇരുന്ന് വേണം നമുക്ക് ബാക്കി കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ." അസ്ലൻ പറഞ്ഞത് കേട്ടതും സാജിദ് അടുത്തുള്ള ഹോട്ടൽ തേടി ഇറങ്ങി.
"ഭായ്... എന്തേലും വിവരം കിട്ടിയോ അവിടെ നിന്ന്? നമ്മൾ തേടി വന്നത് ഇയാളെ തന്നെ ആണോ?" വിവേകിന് ആകാംഷ അടക്കാൻ ആയില്ല.
"മ്മ്... പറയാം.. അവൻ റൂം എടുത്ത് വരട്ടെ." അസ്ലന്റെ മറുപടി കേട്ടതും അവർക്ക് ഉറപ്പായി തങ്ങൾ തേടി വന്നത് കിട്ടിയിരിക്കുന്നു എന്ന്. അത്ര ശാന്തമായിരുന്നു അയാളുടെ മുഖം അപ്പോൾ. *****************************
ഹോട്ടൽ എലൈറ്റ്... റൂം നമ്പർ 104.
കുറഞ്ഞ സമയം കൊണ്ട് തന്നെ അസ്ലന്റെ മനസ്സിൽ ഇനി നടക്കാൻ പോകുന്ന സംഭവങ്ങളുടെ ഒരു രൂപരേഖ ഉണ്ടായിരുന്നു. അത് എല്ലാവരോടുമായി പറയാൻ വേണ്ടി ആണ് അയാൾ ഈ ഒരു റൂം എടുക്കാൻ പറഞ്ഞത് തന്നെ. അസ്ലൻ അവന്റെ പ്ലാൻ പറഞ്ഞു തുടങ്ങി.
"മഹീന്തർ സിംഗ്... ബുദ്ധിമാൻ ആണ്. പക്ഷേ മണ്ടൻ ആണ്. സ്വന്തം വീട്ടിൽ ഇത്രയും പെൺകുട്ടികളെ മറ്റാരും കാണാതെ ഒളിപ്പിച്ചു വെക്കാൻ അയാൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. അയാളുടെ കൂടെ ഉള്ള ആർക്കും അറിയില്ല ഇങ്ങനെ കുറച്ച് പെൺകുട്ടികൾ അവിടെ ഉണ്ടെന്ന് ഉള്ള കാര്യം.
അത് പക്ഷേ പൂർണമായും ആർക്കും അറിയില്ല എന്ന് ഞാൻ പറയുന്നില്ല. എല്ലാവർക്കും കാണുമല്ലോ കുറച്ച് വിശ്വസ്ഥർ ആയ ആൾക്കാർ. അങ്ങനെ ഉള്ളവർക്ക് ചെലപ്പോ അറിയാൻ പറ്റിയെക്കും.
💬 Comments
View all comments