0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1K

ശ്വേത, ഗീത... പിന്നെ ആ ഒരു ഗുജറാത്തി പെണ്ണ്, ഇത്രേം പേരുടെ ഡ്രസ്സ്‌ ആണ് അവിടെ കണ്ടത് ഞാൻ. ഒരാളുടെ ആയിരുന്നു എങ്കിൽ വീണ്ടും നമുക്ക് ഒരു സംശയം അടിച്ചേനെ. കാരണം ഒരേപോലത്തെ ഡ്രസ്സ്‌ ഇഷ്ടംപോലെ പേർക്ക് ഉണ്ടാവുമല്ലോ. പക്ഷേ ഇത് 4 പേരുടെ ഉണ്ട്.

രണ്ട്.... ഞാൻ ചെന്നപ്പോൾ ആ ചോട്ടു എന്ന മറ്റവൻ പറഞ്ഞത് ആ വീട്ടിൽ അവർ രണ്ടുപേരും മാത്രേ ഉള്ളു, അവൻ ഉറങ്ങുവായിരുന്നു, അയാൾ ഫുഡ് വാങ്ങാൻ പോയിരിക്കയാണ്‌ എന്നൊക്കെയാണ്. എന്നാൽ തിരിച്ചു വന്ന മഹീന്തർ കയ്യിലൊരു വലിയ കാർഡ്ബോർസ് പെട്ടിയും ആയിട്ടാണ് വന്നത്. അതിൽ അവർക്കും പിന്നെ ആ പെണ്ണുങ്ങൾക്കും ഉള്ള ഫുഡ് ആയിരുന്നു. അതിന്റെ മണം എനിക്ക് കിട്ടി അപ്പൊ തന്നെ. പിന്നെ ആ പെട്ടിയുടെ വലിപ്പവും പാക്കിങ്ങും ഒക്കെ ഒന്ന് സൂക്ഷ്മമായി നോക്കിയാൽ മനസ്സിലാവും അതിൽ ഏകദേശം ഇരുപതിൽ കൂടുതൽ ഭക്ഷണ പൊതികൾ ഉണ്ടാവും.

ഇതൊക്കെ വെച്ചാണ് അവർ ഇവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചത്. ഇനി നമുക്ക് വേണ്ടത് ഒരു സോളിഡ് പ്ലാൻ ആണ്. ഇന്ന് രാത്രി തന്നെ ആ വീടിനുള്ളിൽ നമ്മൾ കയറുന്നു. മഹീന്തർ ഉൾപ്പടെ എല്ലാവരെയും ആദ്യം തന്നെ കെട്ടി പൂട്ടണം.

ആ കൂട്ടത്തിൽ നമുക്ക് ഒരു പറ്റിയ എതിരാളി എന്നത് മഹീന്തർ മാത്രം ആവും. അവനെ കായികമായി നേരിടാൻ നമ്മൾ കുറച്ച് വിയർക്കും. അപ്പൊ ആദ്യം തന്നെ ഏതെങ്കിലും ഒരുത്തിയെ നമ്മുടെ കയ്യിൽ കിട്ടണം അവളുടെ കഴുത്തിൽ കത്തി വെച്ച് ബാക്കി ഉള്ള എല്ലാവരെയും കണ്ട്രോൾ ചെയ്യാൻ പറ്റും. അത് ജാനകി

💬 Comments

View all comments