0%

Chapter Title : ഓർമ്മകൾക്കപ്പുറം 4 [32B]

Author : Kambikathakal Read All Parts 335

സ്റ്റിച് എടുത്തു. ഇനിയുള്ളത് തലയുടെ പുറകിൽ ഉള്ള മുറിവാണ്. ആ സ്റ്റിച് എടുക്കാൻ വീണ്ടും ഒരു ആഴ്ച കൂടെ കാത്തിരിക്കണം എന്ന് ഡോക്ടർ മേത്ത പറഞ്ഞു.

അങ്ങനെ എക്സ് അവിടെ അവന്റെ പുതിയ ജീവിതം കെട്ടി പടുക്കാൻ തുടങ്ങി. മിഴിയുടെ ഡ്യൂട്ടി ചിലപ്പോൾ രാത്രി ആവും അല്ലെങ്കിൽ രാവിലെ. അത്കൊണ്ട് തന്നെ അവൾ പോയി കഴിഞ്ഞാൽ അവൻ പതുക്കെ പുറത്തൊക്കെ നടക്കാൻ ഇറങ്ങും. മിക്കവാറും അവൻ ട്രസ്റ്റ്‌ഇന്റെ തന്നെ അനാഥ മന്ദിരത്തിൽ ആവും ഒഴിവു സമയം.

അവിടെ ഉള്ള ചില കുട്ടികളെ കാണുമ്പോഴും അവനു എന്തോ അസ്വസ്ഥത പോലെ തോന്നിയിരുന്നു. എന്തൊക്കെയോ ഓർമയിൽ വന്ന് എത്തിനോക്കും പോലെ, എന്നാൽ ഓർമയിൽ തെളിഞ്ഞു നിന്നത് ആ പച്ച കുത്തിയ കൈ മാത്രമായിരുന്നു.

ഓരോ ദിവസവും അവൻ എന്തെങ്കിലും ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നു. അതും മിഴി അറിയാതെ. അവളോ പൂജയോ അറിഞ്ഞാൽ അറിഞ്ഞാൽ എന്തായാലും അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും.

എന്നാൽ മിഴി... അവൾക്ക് ഇപ്പൊ തന്നെ പ്രാരാബ്ദം അധികം ആണ് അതിന്റെ ഇടയിൽ ഒരു ബന്ധവും ഇല്ലാത്ത തന്നെ കൂടെ നിർത്തുന്നു എങ്കിൽ അത്‌ അവളുടെ മനസ്സിന്റെ നന്മ മാത്രം ആണ്. അത്കൊണ്ട് തന്നെ അവളെ ബുദ്ധിമുട്ടിക്കാൻ അവനു തീരെ താല്പര്യം ഇല്ലായിരുന്നു.

വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ ഒക്കെ തളരാതെ പിടിച്ചു നിൽക്കും എങ്കിലും ഫോൺ വെച്ചു കഴിഞ്ഞു ബാൽക്കണിയുടെ ഇരുട്ടിൽ ദൂരേക്ക് നോക്കി നിന്ന് കരയുന്ന മിഴിയെ അവൻ പലതവണ കണ്ടിട്ടുണ്ട്. അവന്റെ ആശ്വാസ വാക്കുകൾക്ക് ആയുസ്സ് പിറ്റേ ദിവസം അവളുടെ അമ്മ

💬 Comments

View all comments