0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 770

ചേർത്ത് പിടിച്ച് മുടിയിൽ തഴുകികൊണ്ടിരുന്നു.

അവനും അത് ഒരു ആശ്വാസം ആയിരുന്നു.

അവരെ എന്ത്‌ പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അവിടെ കൂടി നിന്നിരുന്ന ആർക്കും അറിയില്ലായിരുന്നു.

"ജാനകീ... നീ എനിക്ക് പറഞ്ഞു തരണം ഇനി ഞാൻ ആരാണ് എന്നും, എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഒക്കെ. എന്റെ ജീവിതത്തിൽ ഇപ്പൊ എന്റെ ഭൂതകാലം അറിയുന്ന ഒരേ ഒരാൾ നീ മാത്രം ആണ്. നീയാണ് ഭൂതകാലത്തിലേക്ക് എനിക്കുള്ള ടിക്കറ്റ്." ഹരി നിസ്സഹായതയോടെ ജാനകിയെ നോക്കി.

"ഞാൻ പറയാം ഏട്ടാ...ജാനകി അല്ല... ജാനി. ഞാൻ ഏട്ടന് മാത്രം ജാനിയായിരുന്നു. ഏട്ടന്റെ പതിനാറാമത്തെ വയസ്സിൽ ഒരു ആക്‌സിഡന്റിൽ അമ്മേം അച്ഛനും മരിക്കുമ്പോൾ മുതൽ ഞാൻ ആയിരുന്നു ഏട്ടന് കൂട്ട്.

എന്റെ വയർ നിറയ്ക്കാൻ വേണ്ടി അന്ന് മുതൽ ഏട്ടൻ ചെയ്യാത്ത ജോലികൾ ഇല്ല.

അമ്മ ഇല്ലാതെ ഒരു പെൺകുട്ടിയെ വളർത്തി ഇത്രത്തോളം ആക്കുക എന്നത് പലപ്പോഴും ഏട്ടന് ഒരു നിസ്സാര കാര്യം ആയിരുന്നില്ല.

ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട് എനിക്ക് ആദ്യമായി പീരിയഡ് ആയ ദിവസം ചോര കണ്ട് പേടിച്ച എന്നെയും ചേർത്ത് പിടിച്ച് എന്താ ചെയ്യണ്ടത് എന്നറിയാതെ, ആരോടാ ചോദിക്കേണ്ടത് എന്നറിയാതെ നിന്ന എന്റെ ഏട്ടനെ.

എന്നാൽ എല്ലാവരെയും പോലെ എന്നെ ഒരിക്കലും ഏട്ടൻ പൊതിഞ്ഞു പിടിച്ചു നടന്നിട്ടില്ല. ഒരിക്കൽ ഏട്ടന് എന്തെങ്കിലും പറ്റിയാലും ഈ സമൂഹത്തിൽ തല ഉയർത്തി തന്നെ ജീവിക്കാൻ ഏട്ടൻ അന്ന് മുതൽ തന്നെ എന്നെ ശീലിപ്പിച്ചിരുന്നു.

ഒരുപക്ഷേ ഒരു ദിവസം അച്ഛനും അമ്മയ്ക്കും സംഭവിച്ചത് ഏട്ടനും സംഭവിച്ചാൽ പിന്നീടുള്ള എന്റെ ജീവിതം എങ്ങനെയാകും എന്നുള്ള ചിന്ത

💬 Comments

View all comments