0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 778

അവരെ കണ്ടതും അവൻ ക്രൂരമായ ഒരു ചിരിയോടെ അവിടെ നിന്നും എഴുനേറ്റു.

അപ്പോഴേക്കും ഒരുവൻ ഒരു ലാപ്ടോപ് കൊണ്ടുവന്ന് ആ പെൻഡ്രൈവ് കണക്ട് ചെയ്തു.

"ഭായ്.. ഭായ് പറഞ്ഞ പോലെ ഞങ്ങൾ ആ ലിസ്റ്റിൽ ഉണ്ടാരുന്ന എല്ലാ ട്രക്കുകളും ട്രേസ് ചെയ്തു. പല ഡ്രൈവേഴ്സിനേം നേരിട്ട് തന്നെ കണ്ട് അന്വേഷിച്ചു. അവർക്ക് ആർക്കും അങ്ങനെ ഒരു അറിവ് ഇല്ല. ബാക്കി ഉള്ള എല്ലാവരേം ഫോണിൽ വിളിച്ചും അവരുടെ കമ്പനിയിൽ നേരിട്ടും പോയി അന്വേഷിച്ചു. അതിൽ നിന്ന് കിട്ടിയ വിവരം വെച്ച് ഞങ്ങൾ ഒരു ലിസ്റ്റ് ഉണ്ടാക്കി. സംശയം ഉള്ള വണ്ടികളുടെ. ഭായ് പറഞ്ഞത് പോലെ ഈ സംഭവം നടന്ന അന്ന് രാത്രി കല്യാണിൽ എത്തേണ്ട ഒരു ട്രക്ക് ഇതുവരെ എത്തീട്ടില്ല.

മാത്രമല്ല അവർ അടുത്തതായി എടുക്കേണ്ട ലോഡ് എടുക്കാനായി വേറൊരു ഡ്രൈവറിനെ ഏല്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതൊക്കെ സ്വാഭാവിക കാര്യങ്ങൾ ആയി തള്ളി കളഞ്ഞാലും ഈ വണ്ടി മിസ്സ്‌ ആയിരിക്കുന്നത് പൂനെക്കും ലോണാവാലക്കും നടുവിൽ ആണ്. അത്കൊണ്ട് തന്നെ ഞങ്ങൾ cctv ഫുട്ടേജസ് കളക്ട് ചെയ്തു. ദാ നോക്ക്." പെൻഡ്രൈവിൽ നിന്നും ആ വീഡിയോസ് ഓരോന്നായി അവർ ഓപ്പൺ ചെയ്ത് അസ്ലന് കാണിച്ചു കൊടുക്കാൻ തുടങ്ങി.

അതിൽ നിന്ന് അവർ വേറൊരു കാര്യം നോട്ട് ചെയ്തു, ആ വണ്ടി പൂനെയിൽ നിന്നും ലോണാവാല വരെ എത്തി എങ്കിലും ലോണാവാല കഴിഞ്ഞ് ആ വണ്ടി പോയിട്ടില്ല, പകരം തിരിച്ചു പൂനെ ഭാഗത്തേക്ക്‌ പോയിരിക്കുന്നു. എന്നാൽ പൂനെ എത്തീട്ടും ഇല്ല. വീണ്ടും ഒരു മണിക്കൂറിനു അടുത്ത് കഴിഞ്ഞ് ഉള്ള

💬 Comments

View all comments