0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 759

ഉള്ളിൽ കയറി വാതിൽ അടച്ചു.

"ഹരി.. നമ്മൾ എത്തി. എല്ലാരും ഓക്കേ അല്ലേ?" അയാൾ എല്ലാരേയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു. എല്ലാവരുടെയും മുഖത്തും ക്ഷീണത്തിൽ ആണെങ്കിലും ആശ്വാസത്തിന്റെ ഒരു കണിക അയാൾ കണ്ടു.

"ഓക്കേ ആണ് ഭായ്, ഇപ്പൊ ഇറങ്ങാൻ പറ്റുവോ ഇതിൽ നിന്നും? ആളൊഴിഞ്ഞ സ്ഥലം ആണോ?" ഹരിയും ജാനകിയും കിഷോറും എഴുനേറ്റു.

"ഇപ്പൊ ഇറങ്ങണ്ട, കുറച്ച് നേരം ഒന്ന് വെയിറ്റ് ചെയ്യ്, ഞാൻ പോയി ഇവിടെ എന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട് അവരോടു ഈ കാര്യത്തിന്റെ ഗൗരവം ഒന്ന് പറഞ്ഞു മനസ്സിലാക്കട്ടെ, അത് കഴിഞ്ഞു ഇറങ്ങാം. നമുക്ക് എന്തായാലും ഒറ്റക്ക് ചെയ്യുന്നതിൽ പരിധി ഉണ്ട്, ആൾബലം നമുക്ക് കുറവ് ആണ്. നമുക്ക് സഹായം കൂടിയേ തീരു, അത് മുന്നിൽ കണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. ഇവിടെ വന്ന്‌ ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. ഇത് എന്റെ വാക്കാണ്." ശാന്തമായി.. എന്നാൽ ഉറച്ച ശബ്ദത്തോടെ മഹീന്ദർ അത് പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി വാതിൽ അടച്ചു. ആ വാക്കുകൾ അവർക്ക് നൽകിയ ഊർജം ചെറുതല്ലായിരുന്നു.

മഹീന്ദർ പോയിട്ട് 15 മിനിറ്റ് കഴിഞ്ഞു. എല്ലാവരും അക്ഷമാരായി ആ കണ്ടെയ്നറിന് ഉള്ളിൽ തന്നെ ശ്വാസം അടക്കി പിടിച്ചു ഇരുന്നു. അതിനുള്ളിലെ ചൂടിനെക്കാളും ചൂട് അവരുടെ എല്ലാം ഉള്ളിൽ ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അവർ അതൊന്നും വക വെച്ചില്ല. അവരെ സംബന്ധിച്ചു ഇപ്പൊ ശ്വാസം എടുക്കാൻ കഴിയുന്നത് തന്നെ വലിയൊരു ആശ്വാസം ആയിരുന്നു.

അൽപ സമയം കഴിഞ്ഞതും മഹീന്തർ അയാളുടെ കുറച്ച് സുഹൃത്തുക്കളെ കൂട്ടികൊണ്ട് വന്നു.

"ചോട്ടു ഡോർ തുറക്കെടാ..."

💬 Comments

View all comments