0%

Chapter Title : ഓർമ്മകൾക്കപ്പുറം 6 [32B]

Author : Kambikathakal Read All Parts 764

അല്ലാതെ പുറമെ നിന്ന് ഒരാൾ അറിയരുത്." മഹീന്തർ അയാളുടെ സുഹൃത്തുക്കളെ നോക്കി പറഞ്ഞു.

"മഹി.. നിന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ടാവും. എന്ത്‌ സഹായത്തിനും. നീ ആ കുട്ടികളെ കണ്ടോ? നമ്മുടെ ഒക്കെ മക്കളുടെ പ്രായമേ അവർക്കും ഉള്ളു. ഒന്ന് ഓർത്ത് നോക്ക് അവരുടെ സ്ഥാനത്ത് നമ്മുടെ മക്കൾ ആണെങ്കിലോ?

ഇത്പോലെ ഉള്ളവന്മാരെ പേടിച്ചു നമ്മൾ നമ്മടെ മക്കളേ ജീവിതകാലം മുഴുവൻ പൊതിഞ്ഞു കൊണ്ടുനടക്കാൻ പറ്റുമോ? അവർക്കും ജീവിക്കണം ഇവിടെ പേടിയില്ലാതെ. അതിന് ഇവന്മാരെ പോലുള്ളവർ നശിക്കണം... നശിപ്പിക്കണം." സാക്കി എന്ന് വിളിപ്പേരുള്ള സാക്കിർ മുഹമ്മദിന്റെ വാക്കുകൾ ആയിരുന്നു അത്. അതെ അഭിപ്രായം തന്നെ ആയിരുന്നു അവിടെ ഉള്ള എല്ലാവർക്കും പറയാൻ ആയി ഉണ്ടായിരുന്നത്.

അവർക്കെല്ലാം വേണ്ട നിർദേശങ്ങൾ നൽകിയിട്ട് എല്ലാവർക്കുമുള്ള ഭക്ഷണം ഏർപ്പാടാക്കി മഹീന്തറും ചോട്ടുവും തിരിച്ചു വീട്ടിൽ എത്തി. അപ്പോഴേക്കും കുറച്ചുപേർ ഒക്കെ ഉണർന്ന് നടുമുറ്റത്തു ജാനകിയുടെ കൂടെ ഇരിന്നിരുന്നു. അവർ ഹരിയുടെ അടുത്തേക്ക് ചെന്നു.

ഹരി അപ്പോഴും ഓരോ ചിന്തയിൽ ആയിരുന്നു. അവന്റെ മനസ്സിൽ പല കണക്ക്കൂട്ടലുകളും നടന്നു. അതിനെല്ലാം അവന് ആദ്യം വേണ്ടിയിരുന്നത് അസ്‌ലാനെ കുറിച്ചുള്ള ഡീറ്റെയിൽസ് ആയിരുന്നു. അവൻ അത് കിഷോറിനോട് ചോദിക്കാൻ ആയി അവനരുകിൽ പോയി ഇരുന്നു. കൂടെ തന്നെ മഹീന്തറും ചോട്ടുവും എത്തി.

"കിഷോർ.. ശെരിക്കും ഇയാൾ ആരാണ്? ഇയാളുടെ ബാക്ക്ഗ്രൗണ്ട് എന്താണ്? അങ്ങനെ ഉള്ള എന്തെങ്കിലും ഡീറ്റെയിൽസ് നിനക്ക് അറിയുമോ?"

ഹരിയുടെ ചോദ്യം കേട്ടതും ജാനകി അവനെ നോക്കി. മെല്ലെ എഴുനേറ്റ് അവരുടെ സംസാരത്തിൽ പങ്കുചേരാനായി അവളും അവിടെ പോയിരുന്നു. അവൾക്കും അത് അറിയണം എന്ന്

💬 Comments

View all comments