0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.5K

നടന്നു.

അസ്ലൻ അത് നോക്കി നിന്നു. അയാൾ പതിയെ പതിയെ തന്റെ പ്ലാനുകൾ ഉണ്ടാക്കാൻ തുടങ്ങി. വിജയ് ഒരു ഡാറ്റാ സോഴ്‌സ് ആണ്. ഇവന്റെ അടുത്ത് നിന്നും ഈ പ്രദേശത്തെ പറ്റിയും ആ വണ്ടിയെ പറ്റിയും ഒക്കെ പറ്റാവുന്ന അത്രേം വിവരങ്ങൾ ചോർത്തി എടുക്കണം. അസ്ലൻ മനസ്സിൽ വിചാരിച്ചു.

വിജയ് അപ്പോഴേക്കും ആ ഡ്രൈവറോട് എന്തോ പറഞ്ഞിട്ട് അസ്ലനെ ചൂണ്ടി കാണിച്ചു. അസ്ലൻ ഒന്ന് ചിരിച്ചു കാണിച്ചതും ഡ്രൈവർ അയാളുടെ കൈ പൊക്കി അഭിവാദ്യം ചെയ്തു. വിജയ് വേഗം നടന്നു അസ്ലന്റെ അടുത്തേക്ക് എത്തി.

"പോകാം ഭായ്.. വരൂ."

വിജയോട് ചോദിക്കേണ്ട ചോദ്യങ്ങൾ അസ്ലൻ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞിരുന്നു.

"ഇവിടെ ഇത്രേം വീടെ ഉള്ളോ വിജയ്? ഒറ്റ ആൾക്കാരെയും കാണാനില്ലല്ലോ ഈ പകൽ സമയത്ത് പോലും." അയാൾ ഒന്നൊന്നായി ചോദിക്കാൻ തുടങ്ങി.

"ഇവിടെ അധികം ആൾക്കാർ ഇല്ല ഭായ്, വർക്ഷോപ്പിന്റെ അപ്പുറത്തെ വശത്താണ് വീടുകൾ കൂടുതൽ ഉള്ളത്. ഇവിടെ ആകെ 4-5 വീടെ ഉള്ളു. പിന്നെ എല്ലാവരും ഇപ്പൊ ജോലിയിൽ ആവും അതാ കാണാത്തത്."

"വിജയ്ക്ക് വണ്ടി പണി ഒക്കെ അറിയുമോ?"

"അതെന്ത് ചോദ്യം ആണ് ഭായ്, അത് ഇവിടെ ഉള്ള മിക്ക ആളുകൾക്കും അറിയാം. അതല്ലേ ഞങ്ങളുടെ ചോറ്. പിന്നെ ഞങ്ങൾ ഇവിടെ തന്നെ ജീവിക്കുന്നത് കൊണ്ട് ഡെയിലി ഇത് തന്നെ കണ്ടല്ലേ വളരുന്നത് അപ്പൊ ചെറിയ പ്രായത്തിൽ തന്നെ ഒരുവിധം പഠിക്കും."

"ഓ.. അത് നന്നായി... വേറൊന്നും അല്ല ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് ലോറി എടുക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു. പക്ഷേ

💬 Comments

View all comments