0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.5K

വന്നില്ലേലും അവനെ തങ്ങൾക്ക് ലൊക്കേറ്റ് ചെയ്യാൻ പറ്റും എന്നൊരു ഉറച്ച വിശ്വാസം അസ്ലന് ഉണ്ടായിരുന്നു.

തങ്ങളുടെ ഈ പ്ലാൻ ഫെയിൽ ആയാൽ എടുത്ത് ഉപയോഗിക്കാൻ ഉള്ളൊരു ബ്രഹ്മസ്ത്രം ആയിരുന്നു അയാൾക്ക് മിഴി. അയാളുടെ പ്ലാനുകൾ എന്നും അങ്ങനെ ആയിരുന്നു. എതിരാളികൾ എത്ര ചെറുത്തു നിന്നാലും അതിനെ വെല്ലുന്നൊരു പ്ലാൻ ആയിരിക്കും അയാളുടെ. അസ്ലൻ എന്ന ബുദ്ധിരക്ഷസൻ ഏറ്റവും കൂടുതൽ എൻജോയ് ചെയ്ത് ചെയ്യുന്ന കാര്യവും ഈ പ്ലാനിങ് തന്നെ ആണ്.

വിജയ് അസ്ലനെയും കൂട്ടി മഹീന്തറിന്റെ വീടിന് മുന്നിൽ എത്തി.

"അല്ല... ഭായിയുടെ പേര് എന്താണ്? അത് പറഞ്ഞില്ലല്ലോ.." വിജയ് പെട്ടന്ന് ആണ് അത് ഓർത്തത്.

"എന്റെ പേര് ഇർഷാദ്." അസ്ലന്റെ മറുപടി ഉടനടി വന്നു.

"ഭായ് ഇതാണ് മഹി ഭായുടെ വീട്."

അസ്ലൻ പെട്ടെന്ന് തന്നെ ആ വീടിന്റെ ഒരു ഏകദേശ രൂപം മനസ്സിൽ ഒപ്പിയെടുത്തു.

"അല്ല പുള്ളി ഇവിടെ ഇല്ലേ? ആരേം കാണുന്നില്ലല്ലോ?"

"മഹി ഭായ് ഇവിടെ ഉണ്ടാരുന്നു, ഞാൻ രാവിലെ കണ്ടിരുന്നു. ബെൽ അടിച്ചു നോക്കാം വെയിറ്റ്." വിജയ് അതും പറഞ്ഞ് മുന്നിലേക്ക് നടന്നു. അസ്ലൻ ജാഗരൂകൻ ആയിരുന്നു അവിടെ തന്നെ നിന്നു.

"മഹീന്തർ... ഞാൻ തേടി വന്നയാൾ നീ തന്നെ ആണെങ്കിൽ.... ഞാൻ തിരികെ പോകുമ്പോൾ നിന്റെ ജീവൻ കൂടി ഞാൻ കൊണ്ടുപോകും." അസ്ലൻ മനസ്സിൽ ഉരുവിട്ടുകൊണ്ടേ ഇരുന്നു.

അപ്പോഴേക്കും വിജയ് ബെൽ അടിച്ചിരുന്നു. സാജിദും സംഘവും അല്പം മാറി ഇതെല്ലാം കണ്ട് ജാഗ്രതയോടെ നിന്നിരുന്നു. ഏത് നിമിഷവും അസ്ലൻ തങ്ങളെ വിളിക്കാം. ഏത് നിമിഷവും ഒരു ആക്രമണം ഉണ്ടാവും എന്ന

💬 Comments

View all comments