0%

Chapter Title : ഓർമ്മകൾക്കപ്പുറം 7 [32B] [Climax]

Author : Kambikathakal Read All Parts 1.5K

കയറി മെയിൻ ഡോർ ഉള്ളിൽ നിന്നും പൂട്ടി.

അവർക്ക് ഇനി ഒരു രക്ഷപ്പെടൽ ഉണ്ടാവില്ല അസ്ലന്റെ നീരാളി പിടുത്തത്തിൽ നിന്ന്. അത്ര വെടിപ്പായി തന്നെ അയാൾ അയാളുടെ പ്ലാനുകൾ എക്സിക്യൂട്ട് ചെയ്യാൻ തുടങ്ങി.

അതേ സമയം തന്നെ അസ്ലൻ മുകളിൽ എത്തി. അവർ നാല് പേർ ശ്വാസം പോലും അടക്കി പിടിച്ച് താഴേക്ക് ഇറങ്ങാൻ തുടങ്ങി. പോകുന്ന വഴി എല്ലാം അവർ ഓരോ മുക്കും മൂലയും ശ്രദ്ധിച്ചാണ് പോയത്. മുകളിലെ രണ്ട് റൂമിലും കയറി എന്നാൽ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. എല്ലാവരും താഴെ തന്നെ കാണണം അപ്പൊ.

ഇതേ സമയം താഴെ ഉള്ള ടീമും അവരുടെ സെർച്ചിങ് തുടങ്ങിയിരുന്നു. മുകളിൽ നിന്ന അസ്ലനും മറ്റുള്ളവരും താഴേക്ക് പതിയെ ഇറങ്ങി തുടങ്ങി. കൃത്യമായ ഗ്യാപ് ഇട്ട് ആണ് ഓരോരുത്തരും ഇറങ്ങുന്നത്.

അസ്ലൻ തന്നെ ആണ് അവരെ മുന്നിൽ നിന്ന് നയിക്കുന്നത്. അൽപ സമയത്തിന് ശേഷം അസ്ലൻ താഴെ നടുമുറ്റത്തു എത്തി. അങ്ങിങ്ങായി അയാൾക്ക് താഴെ ഉള്ള ടീമിന്റെ നിഴൽ കാണാം. എന്നാൽ അവർ തേടി വന്നത് മാത്രം ഇതുവരെ കണ്ടില്ല.

അസ്ലൻ അടുത്ത അടി എടുത്ത് വെച്ചതും പെട്ടന്ന് ആണ് അത് സംഭവിച്ചത്. നടുമുറ്റത്തെ ലൈറ്റുകൾ എല്ലാം ഒന്നിച്ചു ഓൺ ആയി. ആ ഒരു നിമിഷം അയാൾ അനങ്ങാൻ ആവാതെ നിന്നുപോയി. ആകാരണമായ ഒരു ഭയം അയാളെ പൊതിഞ്ഞു.

പെട്ടന്ന് സമനില വീണ്ടെടുത്ത അസ്ലൻ തന്റെ കയ്യിലെ കത്തി ഊരി എടുത്ത് തിരിഞ്ഞതും നെഞ്ചിന് താഴെ കിട്ടിയ ഒരു ചവിട്ടിൽ ശ്വാസം പോലും എടുക്കാൻ വയ്യാതെ നിന്ന്

💬 Comments

View all comments