ഓർമ്മക്കുറിപ്പ് [അപ്പുപ്പൻ താടി]

📝 Ongoing

👁 116758 views ❤ 104 likes 💬 9 comments

ഓർമ്മക്കുറിപ്പ്
Ormakkurippu | Author : Appoppan Thaadi

പഴയതൊക്കെ ഓർമിച്ചെടുക്കാൻ എന്തൊരു ബുദ്ധിമുട്ടാണിപ്പോൾ.. പഴക്കം കൂടിയ ഓർമ്മകൾ ആണെങ്കിൽ പിന്നെ എത്ര ചികഞ്ഞാലും കിട്ടില്ല . പക്ഷെ ചില ഓർമ്മകൾ വെറുതെ ഉമ്മറത്തിരുന്നു പുറത്തോട്ട് നോക്കിയാൽ പോലും മുളച്ചു പൊങ്ങും. ആ ഓർമകളിലേക്കുള്ള വഴിയാണ് വീടിനു മുന്നിലൂടെ ഇങ്ങനെ നീണ്ടു കിടക്കുന്നത്.വെട്ടി പിടിച്ചതും തട്ടി പറിച്ചതും കൂട്ടി വേലി കെട്ടി നിർത്തിയ പറമ്പുകൾ. അതിനിടയിലൂടെ കിടന്ന നാട്ടു പാത. ജാനകിയുടെ പറമ്പ് മാത്രം അതിനൊരപവാദമായി കിടന്നു .

വെട്ടി നിർത്തിയ കൈതമുൾ ചെടികളോ കെട്ടി നിർത്തിയ ചീമ കൊന്നകളോ ആർക്കു മുൻപിലും അവളുടെ പറമ്പിലേക്ക് തടസം നിന്നില്ല.തുറന്നു കിടന്ന പറമ്പിനു പത്തുമുപ്പത് അടി പുറകിലായി വീടിൻറെ ഉമ്മറത്ത് പറമ്പിനെക്കാൾ വിശാലമായ മനസും തുറന്നു അവൾ കാത്തിരുന്നു.ഒരാൾക്ക് വേണ്ടി മാത്രമായിരുന്നില്ല ആ കാത്തിരുപ്പ്. മടികുത്തിൽ പണവും തിരുകി വരുന്ന എല്ലാവർക്കും വേണ്ടി അവൾ കാത്തിരുന്നു ..

രമണിയുടെ ചായക്കടയിൽ നിന്നുമാണ് ഇവിടെ നേരം വെളുക്കുന്നത്.വീട്ടിലെ ചായയ്ക്ക് മധുരം കുറഞ്ഞെന്നു സംശയം തോന്നിയ പുരുഷന്മാർ ആ പീടികയ്ക് മുൻപിൽ കസേര ഇട്ട് ഇരിപ്പുറപ്പിക്കും. ചൂട് ചായക്കൊപ്പം രമണിയുടെ വട കൂടി ആവുമ്പോൾ നാടൊന്നുണരും.  ഈ നാടിന്റെ പതിവുകളിലൊന്നാണ് അത്. എന്നാൽ പതിവില്ലാത്തതൊന്നാണ് പിന്നെ കണ്ടത്. ചായ കുടിച്ചു കൊണ്ടിരുന്ന എന്റെ മുന്നിൽ കൂടെ ശര

📚 Chapters

1 published

Related Stories

💬 Comments

View all comments