0%

Chapter Title : ഓർമ്മപ്പൂക്കൾ 2 [Nakul]

Author : Kambikathakal Read All Parts 233

സമയമൊക്കെകഴിഞ്ഞ് ഒന്നും രണ്ടും ആഴ്ചകൾക്ക് ശേഷം ഇനി ക്ലാസ്സിൽ കയറ്റില്ലെന്ന് പറയുമ്പോഴാണ് ജേഷ്ഠൻ വന്നു ഫീസ് അടയ്ക്കുക .

പലപ്പോഴും കൂട്ടുകാരികൾ  പിരിവ് നടത്തി ഫീസ് അടയ്ക്കാറുണ്ടായിരുന്നു. അങ്ങിനെ ഒരു വിധം പഠനം പൂർത്തിയാക്കി ഇറങ്ങിയ അവർക്ക് എറണാകുളത്ത് ജോലിയും ലഭിച്ചു.  ഒടുവിൽ വീട് എന്ന നരകത്തിൽ നിന്ന് അമ്മയുടെ ചേച്ചി  രക്ഷപ്പെട്ടു. ഒരു വർഷം കഴിഞ്ഞപ്പോൾ അമ്മയും പത്താം ക്ലാസ്സ് പാസ്സായി.

ചേച്ചി തന്നെ അനിയത്തിയെ നഴ്സിംങിനയച്ചു. പത്ത് പൈസക്ക് പോലും അതിനായി ആങ്ങളയുടെ മുന്നിൽ ഇരുവരും  കൈനീട്ടിയില്ല .സഹോദരിമാർ ഒരു ബാദ്ധ്യതയാവാതെ സ്വയം മാറി തന്നത് അയാൾക്ക്  വളരെ സൗകര്യമായി.  സഹോദരിമാരെ പറ്റി ചോദിക്കുന്ന ബന്ധുക്കളോടും നാട്ടുകാരോടും അയാൾ  അവരെ കുറ്റപ്പെടുത്തി സംസാരിച്ചു.തനിക്ക് പുല്ലുവില തന്ന് രണ്ടുപേരും ഇറങ്ങിപ്പോയെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു നടന്നു .

സത്യമറിയുന്നവർ അയാളെ ആട്ടി. സ്ത്രീധനം കൊടുക്കാൻ തയാറല്ലാത്തത് കൊണ്ട് അയാൾ പെങ്ങൻമാർക്ക്  കല്യാണ ആലോചനകളൊന്നും നടത്തിയതുമില്ല . പെണ്ണ് അന്വേഷിച്ച് വന്നവരെ തരാനൊന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചുകൊണ്ടിരുന്നു.പിന്നെ പിന്നെ പിന്നെ ആരും വരാതെയായി.അനിയത്തിമാർ രണ്ടുപേരും നാട്ടിൽ ഇല്ലാത്തതു അയാൾക്കും ഭാര്യക്കും സൗകര്യവുമായി .

അമ്മയ്ക്കും ചേച്ചിക്കും വീട് പണ്ടേ ഒരു നരകം ആയതിനാൽ  ക്രിസ്മസിനോ ഈസ്റ്ററിനോ എന്തിന്  അവധി ദിനങ്ങളിൽ പോലും വീട്ടിലേക്ക് അവർ പോകാറില്ലായിരുന്നു  . അവർ നാടിനെയും നാട് അവരെയും മറന്നു. ഇതിനിടയിൽ എല്ലാം അറിഞ്ഞു കൊണ്ടുതന്നെ ഹെൽത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ ചേച്ചിയെ പത്തു പൈസ സ്ത്രീധനം വാങ്ങാതെ വിവാഹം കഴിച്ചു .

വിവാഹ സൽക്കാരത്തിന് ചേട്ടനും ഭാര്യയും അവരുടെ രണ്ട് മക്കളും വന്ന് ഭക്ഷണം കഴിച്ച് പെങ്ങളെ കല്യാണം കഴിച്ച മനുഷ്യന് ഒരു ഷെയ്ക്ക് ഹാൻ്റും  കൊടുത്തു തിരിച്ചുപോയി. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അന്നത്തോടെ അവസാനിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ അമ്മ പഠിച്ചിറങ്ങി ചേച്ചിയുടെ നിർദ്ദേശപ്രകാരം സർക്കാർ ഉദ്യോഗത്തിന് അപേക്ഷിച്ചു ഭാഗ്യം കൊണ്ട് അമ്മയ്ക്ക് ജോലിയും ലഭിച്ചു .ആദ്യ നിയമനം  വടക്കൻ കേരളത്തിലെ ഒരു  ചെറുപട്ടണത്തിലായിരുന്നു.

അവിടത്തെ ഗവൺമെൻ്റ് ആശുപത്രിയിലെ നഴ്സ്സായി അമ്മ നിയമിക്കപ്പെട്ടു.  അങ്ങിനെ പ്രമീള കുര്യൻ സിസ്റ്റർ പ്രമീളആയി .

💬 Comments

View all comments