Chapter Title : ഓർമ്മപ്പൂക്കൾ 7 [Nakul] [എൻ്റെ അമ്മ പ്രമീള]
വണ്ടിയുടെ ബോണറ്റിൽ വെച്ചു . അമ്മ കേക്ക് കട്ട് ചെയ്തപ്പോൾ കഴിച്ച ഓരോ ചെറിയ കഷ്ണമേ ഞങ്ങൾ കഴിച്ചിരുന്നുള്ളു.
ഞാൻ പേസ്ട്രി നൈഫ് എടുക്കുന്നതിനു മുമ്പേ അമ്മ കേക്ക് കൈ കൊണ്ട് വാരി വായിൽ വെച്ചു. വിരലുകളിലും ചുണ്ടിലും മുഖത്തുമെല്ലാം കേക്കിൻ്റെ ക്രീം ആയി. അമ്മ ഓർക്കാപ്പുറത്ത് വീണ്ടും കേക്ക് വാരി എൻ്റെ വായിൽ വെച്ചുതന്നു ഞാൻ അറിയാതെ വാതുറന്ന് പോയി. എൻ്റെ മുഖവും കേക്കിൽ മുങ്ങി. അമ്മ കൈവിരലുകൾ മാറി മാറി വായിലിട്ട് നക്കിയെടുത്തു . പിന്നെ എന്നെ നോക്കി ചിരിച്ചു.
" റോയി . കത്തി കൊണ്ട് മുറിച്ച് പ്ലേറ്റിൽ വെച്ച് സ്പൂൺ കൊണ്ട് കഴിക്കുന്നതിലും എത്ര രസമാണ് ഇങ്ങിനെ നമ്മുടെ കൈകൊണ്ട് വാരിതിന്നുന്നത് ."
" ശരിയാ യൂറോപ്പ്യൻ രാജ്യങ്ങൾ പലതും നൈഫും ഫോർക്കുമൊക്കെ മാറ്റി വെച്ച് തുടങ്ങി".
ഞാനും സമ്മതിച്ചു .
"സിന്ധൂനദീതടം, ഗ്രീക്ക്, ഈജിപ്തുകാർ എന്നിവയുൾപ്പെടെ മിക്ക പരിഷ്കൃത സംസ്കാരങ്ങളും സ്വീകരിച്ചു വന്നതാണ് കൈകൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണ രീതി. ഓരോ വിരലുകളും ജീവന്റെ അഞ്ച് Elements കളുടെ Extention ആണെന്നാണ് വിശ്വാസം.തള്ളവിരൽ ആകാശവും, ചൂണ്ടു വിരൽ വായുവും നടുവിരൽ തീയും, മോതിര വിരൽ ജലവും ചെറുവിരൽ ഭൂമിയും. വിരൽത്തുമ്പിലെ ഞരമ്പുകൾ എല്ലാം തന്നെ ശരീരത്തിലെ ദഹനത്തെ മികച്ച രീതിയിൽ വർദ്ധിപ്പിക്കുമെന്നാണ് ആയുർവേദത്തിൽ പറയുന്നത് . കൈകൾ ഉപയോഗിച്ചുകൊണ്ട് ഭക്ഷിക്കുമ്പോൾ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ മികവോടെ ആസ്വദിക്കാൻ സാധിക്കും .ചൂടുള്ള ഭക്ഷണം വാരി കഴിക്കുമ്പോൾ നഖങ്ങൾക്കിടയിലൂടെ ശരീരം പുറത്ത് വിടുന്ന എൻസൈമുകൾ ദഹനവും വിശപ്പും വർദ്ധിപ്പിക്കും ". അമ്മ പറഞ്ഞു
💬 Comments
View all comments