0%

Chapter Title : ഓർമ്മയിൽ ഓമനിക്കും ബസ് യാത്ര [Fukman]

Author : Kambikathakal Read All Parts 2.2K

ഓട്ടൊയിൽ കയറി ഒരു കിലോമീറ്റർ യാത്ര ചെയ്തപ്പോൾ അവർ ഒരു രണ്ടു നില വീട്ടിൽ എത്തി. ഭംഗിയുള്ള ഒരു വീട്, മുൻപിൽ ചെറിയ ഒരു ഗാർഡനും.

“ഞാനൊന്നു കുളിച്ചു ഫ്രെഷ് ആകട്ടെ. അതു കഴിഞ്ഞു ഞാൻ ആര്യാസിൽ നിന്നും എന്തെങ്കിലും വാങ്ങി വരാം. അകത്തു ബെഡ് റൂമിൽ ഒരു ബാത് റൂം ഉണ്ട്. റീന അതു ഉപയൊഗിച്ചോളൂ.. ഞാൻ വീടു പൂട്ടി പോയിക്കോളാം..”

ജയേഷ് ആര്യാസിൽ നിന്നു പൂരിയും ദോശയുമായി മടങ്ങി വന്നു വാതിൽ തുറന്നപ്പോൾ റീന ന്യൂസ് പേപ്പർ വായിച്ചു സോഫയിൽ ഇരിക്കുന്നു. എന്തോ സംഭവിക്കാൻ പോകുന്നു എന്നു അറിയാമെന്നതു കൊണ്ടായിരിക്കും മുഖത്തു കൂടുതൽ ചുവപ്പ്. കുളി കഴിഞ്ഞപ്പോൾ കൂടുതൽ തിളങ്ങുന്ന ദേഹകാന്തി.

“എന്താണു ന്യൂസ്?”, ഫുഡ് പാക്കറ്റ് ടീപ്പോയിൽ വെച്ചു റീനയുടെ അടുത്തു ചെന്നിരിന്നു ജയേഷ് ചോദിച്ചു.

“പ്രത്യേകിച്ചു ഒന്നുമില്ല. കൊച്ചി നഗരത്തിൽ മെട്രോ റെയിൽ, ലോ ബെഡ് ബസ്, ഫ്ലൈ ഓവർ, പബ്ലിക് ടോയിലറ്റ്സ്, വെയ്റ്റിങ് ഷെഡ് ഒക്കെ വരാൻ പോകുന്നെന്നു പ്രസ്താവനകൾ ധാരാളം ‘”

“ഈ പറച്ചിലുകൾ തുടങ്ങിട്ടു വർഷങ്ങൾ ആയി.”, റീനയുടെ ദേഹത്തോടു മുട്ടി ഇരുന്നു ജയേഷ് പറഞ്ഞു.

“ബ്രേക് ഫാസ്‌റ്റ് കഴിക്കാം. ചൂടു പോവില്ലേ”

“ഇവിടെ ചൂടു കൂടുന്നതേ ഉള്ളു. കുറയുന്ന പ്രശ്‌നമില്ല. എന്നാലും വരൂ..”, ഫുഡ് പാക്കറ്റും പേപ്പറും

എടുത്തു ഡൈനിങ് ടേബിളിലേക്കു ജയേഷ് നടന്നു. റീന പ്ലേറ്റ്സും കുടിക്കാൻ വെള്ളവുമായി വന്നു.

“എന്നെ എപ്പോൾ വിടാനാണു പ്ലാൻ?”, റീന ഒരു ചെറു ചിരിയോടെ ചോദിച്ചു.

“വണ്ടി ഒന്നു സ്‌റ്റാർട്ട് ആകട്ടെ. രണ്ടു മണിക്കൂർ കഴിഞ്ഞു ഞാൻ

💬 Comments

View all comments