0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.3K

വിളിക്കുമായിരുന്നു "
സനോജ് അതീവ ഗൗരവത്തോടെ ആണ് സംസാരിച്ചു കൊണ്ടിരുന്നത്.
ചായ  കുടിച്ചു കൊണ്ടിരുന്ന ജസ്റ്റിൻ ഒന്നും മനസിലാവാതെ കണ്ണ് മിഴിച്ചു ഇരുന്നു.

" ജസ്റ്റിൻ നിന്നോട് എനിക്ക് ഒരു ബന്ധം ഉണ്ട്.
അത് കൊണ്ട് മാത്രം ആണ്  ഞാൻ ഇപ്പോ ഇവിടെ നിന്റെ  മുൻപിൽ ഇരിക്കുന്നത്..!! ആരേം പരിധിയിൽ കവിഞ്ഞു വിശ്വസിക്കരുത് ജസ്റ്റി സ്വന്തം നിഴലിനെ പോലും "

" എനിക്ക് ഒന്നും  മനസിലാകുന്നില്ല..!!  സനോജ് ,  നീ ഒന്ന് കാര്യം തെളിച്ച്  പറയോ ? "
ജസ്റ്റിന്റെ ഷമ കെട്ട് തുടങ്ങിയിരുന്നു.

" നിനക്ക് എല്ലാം  മനസിലാകും ഇത് കാണുമ്പോൾ..!! നമ്മൾ തമ്മിൽ മീറ്റ് ചെയ്തത്  മറ്റാരും അറിയണ്ട നിന്റെ ഭാര്യ പോലും..!!  ഇതൊന്ന്  നോക്കിട്ട് എന്നെ വിളിക്ക് "
സനോജ് അവന്റെ കയ്യിൽ നിന്നും ഒരു പെൻ ഡ്രൈവ് ജസ്റ്റിനു  കൈ മാറി.

" നീ എന്നെ വിളിക്കേണ്ടി വരും..ബാക്കി നമുക്ക് അപ്പോൾ സംസാരിക്കാം എനിക്ക് പോകാൻ സമയം ആയി.."
സനോജ് പോകാൻ എഴുനേറ്റു..

" ഒക്കെ ബ്രോ നമുക്ക് നോക്കാം. എന്തായാലും വെയിറ്റ് ചെയ്തത്തിന് താങ്ക്സ് "
ജസ്റ്റിൻ പെൻ  ഡ്രൈവ്  വാങ്ങി പോക്കറ്റിൽ ഇട്ടു.. സനോജിന് കൈ കൊടുത്ത് അവർ പിരിഞ്ഞു.

അവിടെ നിന്നും പോന്നതിൽ പിന്നെ ജസ്റ്റിന്റെ
മനസ്സിൽ ആകേ ബഹള മയം ആയിരുന്നു.
കാർ ഷോപ്പിലേക്ക് എത്തിയത് അവൻ അറിഞ്ഞതേയില്ല..  പാർക്കിംഗിലേക്ക് കയറി വണ്ടി ഒന്ന് ഉലഞ്ഞു നിന്നു.

" നീയെന്താ ഇത്ര ലേറ്റ് ആയെ.. ശരിക്കും ഡെലിവറി ഓഫീസിൽ തന്നെ ആണോ നീ പോയെ ?

💬 Comments

View all comments