0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 3 [അധീര]

Author : Adheera Read All Parts 7.4K

മറ്റൊരു കാര്യം ശ്രെദ്ധിക്കുന്നത്,  തനിക്ക് ഓഡിയോ ഒന്നും കേൾക്കുന്നില്ല.
അവൻ രണ്ട് തവണ ഹെഡ് സെറ്റ് ഊരി വീണ്ടും കുത്തി നോക്കി. ഇല്ല ശബ്ദം കേൾക്കുന്നില്ല.

' ഇനി വിഡിയോ പ്രൊബ്ലെം ആകുമോ? ' ജസ്റ്റിൻ  അപ്പോൾ തന്നെ സനോജിന്റെ നമ്പർ ഡയൽ ചെയ്തു.

രണ്ട് റിങ് അടിച്ചപ്പോൾ തന്നെ അപ്പുറത്ത് കാൾ കണക്ട്  ആയി.
" ജസ്റ്റിൻ പറയെടോ.."

" സനോജ് ബ്രോ എന്റെ സിറ്റുവേഷൻ എന്താന്ന് ഞാൻ പറയാതെ തന്നെ അറിയാലോ..? താൻ എങ്കിലും ഉണ്ടായല്ലോ എനിക്ക് വേണ്ടി "

" അത് കുഴപ്പല്ലെടോ.. നമുക്ക് എല്ലാം ശരിയാക്കി എടുക്കാം... താൻ അത് മൊത്തം കണ്ടോ ? "
സനോജ് അവനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു.

" ഇല്ല.. അതും കൂടി പറയാനാ വിളിച്ചേ.. ഇതിന്റെ സെക്കന്റ്‌ വിഡിയൊയിൽ സൗണ്ട്
ഇല്ലാലൊ അതെന്നാ ? "

"  ജസ്റ്റി ആദ്യത്തെ CCTV  നമ്മുടെ പ്രോപ്പർട്ടിയിൽ  ആയത് കൊണ്ട് ആണ് മൈക്ക് ആൻഡ് വിഡിയോ ഉള്ളത് ഫിറ്റ് ചെയ്തിരുന്നത്..! അത് വച്ചിടത്ത് നമ്മൾ വാണിംഗ് ബോഡ് കൂടി വച്ചിരുന്നു.. ചിലപ്പോ അവർ അത് ശ്രെദ്ധിച്ചിരിക്കില്ല..!!

സാനൊജ് തുടർന്നു..
" രണ്ടാമത്  വച്ചിരിക്കുന്ന CCTV നമ്മുടെ പ്രോപ്പർട്ടിക്ക് പുറത്ത്‌ ആയിട്ട് ആണ് വരുന്നത് അത് കൊണ്ട് തന്നെ അതിന് മൈക്ക് ആൻഡ് ഓഡിയോ സൗകര്യം ഉണ്ടാവില്ല..!!  ആ സ്ഥലത്ത്  കാട്ട് മൃഗങ്ങളുടെ ശല്യം ഇടക്ക് ഉണ്ടാവാറുണ്ട്.. അതിന് വേണ്ടി മാത്രം ആണ് വച്ചത്.. ഇപ്പോ ഇങ്ങനെ ആകും എന്ന് കരുതിയില്ല.."
സനോജ് ഒന്ന് നിർത്തി.

കുറച്ചു നേരം അവർ

💬 Comments

View all comments