Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
ജീവിച്ച സമയവും എല്ലാം അവൾ എന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ ആണ്... !!
ഭ്രാന്ത് ആണ് എനിക്ക് അവളോട്... വല്ലാത്ത ഭ്രാന്ത്...!!!! "
ജസ്റ്റിൻ പ്രതികരിക്കാഞ്ഞിട്ടു കൂടി ജീവ ആരോടെന്നല്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
" എനിക്ക് നിന്നൊട് ഒരു വലിയ.. ഒരു ബഡാ ബഡാ... രഹസ്യം പറയാൻ ഉണ്ട്...!! "
ജസ്റ്റിന്റെ കാലിൽ നിന്ന് ഒരു തരിപ്പ് കയറി തുടങ്ങി. ജീവ കുറ്റ സമ്മതം നടത്താൻ പോവുകയാണോ??
" പക്ഷേ അതിപ്പോൾ പറയില്ല...!! ഞാൻ പറയില്ല.. ഹ ഹ ഹ... കാരണം അത് നിന്നോട് പറഞ്ഞതിന് ശേഷം പിന്നീട് ഒരിക്കലും നീ ജീവയെ കാണില്ല..!!!!!!!!!! "
ജീവ അതും പറഞ്ഞു ആടിയാടി നടക്കാൻ തുടങ്ങി.
ജീവ അകത്തേക്ക് ആണ് പോകുന്നത് എന്നറിഞ്ഞിട്ടും ജസ്റ്റിൻ അനങിയില്ല..
അവൻ പോയിട്ട് ഇപ്പോൾ പത്തു മിനിറ്റോളം കഴിഞ്ഞിരിക്കുന്നു..!!
ജീവ അനഘയുടെ അടുത്തേക്ക് പോയിരിക്കുന്നു... ഇപ്പോൾ താൻ മാത്രമാണ് ഇവിടെ ഉള്ളത് ജസ്റ്റിൻ അവിടെ നിന്നും പതിയെ എഴുന്നേറ്റ് തന്നെ ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയതും അകത്തേക്ക് മെല്ലെ നടക്കാൻ തുടങ്ങി...
അകത്തുതന്നെ കാത്തിരിക്കുന്ന കാഴ്ച എന്താണെന്ന് അറിയില്ലാാ.. എന്താണെങ്കിലും അത് നേരിടാൻ ഉള്ള ശക്തിയോടെ തന്നെയാണ് അകത്തേക്ക് അവന്റെ കാലുകൾ ചലിച്ചുക്കൊണ്ടിരുന്നത്..
മുൻ വാതിൽ അവൻ ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു അകത്തേക്ക് കയറി..
പതിയെ ശബ്ദമുണ്ടാക്കാതെ നടന്നു...!!
ഹാളിൽ എത്തിയതും ആ കാഴ്ച കണ്ട് അവൻ ഒന്ന് ഞെട്ടി.. അടിച്ച് ഓഫ് ആയി സോഫയിൽ കിടക്കുന്ന ജീവ.. !!
' ഇവിടെ വന്ന് കിടക്കാൻ ആണോ.. ? ഇവൻ എന്നെ കുടിപ്പിച്ചു.. കിടത്തി വന്നേ ? '
ജസ്റ്റിൻ ചുറ്റു പാടും ഒന്ന് നോക്കി.
ഹാളിൽ ഒരു ബൾബ് ഒഴിച്ചാൽ ബാക്കി എല്ലാ ഓഫാക്കിയിരിക്കുന്നു ജസ്റ്റിൻ ചെറുതായി ആടുന്നുണ്ടായിരുന്നു എന്തെങ്കിലും കാരണം കൊണ്ട് അനഘ തന്നെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കള്ളി വെളിച്ചത്താകും അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് ആടുന്ന രീതിയിൽ അഭിനയിച്ച് അവൻ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു....
എവിടെയും തൊടാതെയും ശബ്ദം ഉണ്ടാക്കാതെയും ബെഡ് റൂമിലേക്ക് കയറാൻ
അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..!!
ജസ്റ്റിൻ ബെഡ് റൂമിൽ എത്തിയതും അവിടെ
💬 Comments
View all comments