0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Author : Adheera Read All Parts 2203

ഒറ്റ നിയമം മാത്രം ചതിക്ക് ചതി.
ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം....!!!!!!!!!!!!!

അന്ന് വൈകുന്നേരം ആയപ്പോൾ തന്നെ ഷാരോണിന്റെ കോൾ ജസ്റ്റിനെ തേടി വന്നിരുന്നു.
"  അളിയാ വൈകുന്നേരം അഞ്ചരയാവുമ്പോൾ ഞാൻ ഫ്രീ ആകും എവിടെയോ കാണണ്ടേ ,എന്താ പരിപാടി എന്ന് നീ തന്നെ പറ.."

" എടാ ഞാൻ ഇവിടുന്ന് അരമണിക്കൂർ കൊണ്ട് ഇറങ്ങും അത് കഴിഞ്ഞു നിന്നെ വിളിക്കാം "
ഷാരോണിന്റെ  ചോദ്യത്തിന് മറുപടി കൊടുത്തു ജസ്റ്റിൻ കോൾ കട്ട് ചെയ്തു.

സൂപ്പർ മാർക്കറ്റിലെ അന്നത്തെ കണക്കുകൾ ഒന്ന് ഓടിച്ചു നോക്കിയ ശേഷം പുതിയതായി വന്നിരിക്കുന്ന ഓർഡറുകളും അതിനൊപ്പം സ്റ്റോക്കും ചെക്ക് ചെയ്തതിനുശേഷം,
ജസ്റ്റിൻ ഷോപ്പിൽ നിന്നും ഇറങ്ങി തൊട്ടടുത്ത ബാറിലേക്ക് വണ്ടി ഓടി കൊണ്ടിരുന്നു അതിനിടയിൽ തന്നെ ഷാരോണിനെ വിളിച്ച് അങ്ങോട്ടേക്ക് വരുവാൻ പറയുവാനും അവൻ മറന്നിരുന്നില്ല.

വണ്ടി പാർക്ക് ചെയ്ത് എസി  ബാറിലേക്ക് കയറി വന്നപ്പോൾ തന്നെ ഷാരോൺ  അവിടെ എത്തിയിരുന്നു.

"എന്നാ.. അളിയാ ഭയങ്കര സസ്പെൻസ് ആണല്ലോ ??  നീ എന്തൊക്കെയോ പ്രശ്നത്തിൽ കൂടി ആണെന്ന് തോന്നുന്നു..!! "  മേശപ്പുറത്ത് വച്ചിരുന്ന  ബിയർ ബോട്ടിലിൽ നിന്നും അവൻ ഗ്ലാസ്സിലേക്ക് പകുതി പകർന്ന് ജസ്റ്റിനായി നീട്ടി.

ജസ്റ്റിൻ വന്ന ക്ഷീണത്തിൽ തന്നെ അത് ഒറ്റ സിപ്പിന് അകത്താക്കി ശേഷം ഓപ്പോസിറ്റ് ആയി സോഫയിൽ അമർന്നിരുന്നു.

"  ഇല്ലടാ.... ഒരു കാര്യം പ്ലാൻ ചെയ്യാനുണ്ട് അത് അനഘ അറിയാതെ പ്ലാൻ ചെയ്യണം അതിനു വേണ്ടിയിട്ടാണ് നിന്നെ കോൺടാക്ട് ചെയ്തുകൊണ്ടിരുന്നത്..!! "

" അത് ശരി എന്നാ പരിപാടി ??? "

"  അത് നമ്മൾ ഒന്നു കൂടിയില്ലേ അതുപോലെ ഒന്നു കൂടാൻ ഞാൻ  തീരുമാനിച്ചു ഇത്തവണ  മദ്യവും ഫുഡും എല്ലാം എൻറെ വക...!!  കുറെ ആയില്ലെടാ നമ്മൾ  ഒന്ന് കണ്ടിട്ട്."
ജസ്റ്റിൻ തുടർന്നു.
" അനഘക്ക് ജോലിയുടെ പ്രഷറും പിന്നെ അതിൻറെ കൂടെ മാത്തുവിനെ നോക്കുന്നതും എല്ലാം കൂടി കുറച്ച് അവസ്ഥയിലാണ്.. അതുകൊണ്ട് അവൾക്കൊരു സർപ്രൈസ് എന്നപോലെ നമ്മളെല്ലാവരും കൂടി ഒരുമിച്ചു കൂടുന്നു...അതാണ് ഞാൻ ഉദ്ദേശിക്കുന്ന
പ്ലാൻ "
ജസ്റ്റിൻ തന്റെ മനസിലെ  പദ്ധതി അവനോട് ഷെയർ ചെയ്തു.

" എൻറെ പൊന്നേ ഇതായിരുന്നോ ഞാൻ ആകെ ടെൻഷൻ അടിച്ചു പോയി അത് നമുക്ക് ശരിയാക്കാം...  എന്നാ വേണ്ടെന്ന്  നീ പറഞ്ഞാൽ മതി ഞാനും അവളും കൂടി  അങ്ങോട്ട് എത്തിയേക്കാം  പിന്നെ ജീവയുടെ കാര്യമല്ലേ അത് നീ

💬 Comments

View all comments