Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
കൂടി അവൻറെ എംജി ഹെക്ടർ വണ്ടി വീട് ലക്ഷ്യമാക്കി ഓടിക്കൊണ്ടേയിരുന്നു.
വീട്ടിൽ എത്തിയതും അനഘ ഹാളിൽ തന്നെ ഉണ്ടായിരുന്നു..!! അവർ പരസ്പരം ഒന്ന് നോക്കിയാ ശേഷം ജസ്റ്റിൻ നേരെ റൂമിലേക്ക്
കയറി പോയി.
കയ്യിൽ ഉണ്ടായിരുന്ന ഫോൺ, പേഴ്സ്, ബാഗ് എന്നിവ ടേബിളിൽ വച്ച ശേഷം നേരെ ടവൽ എടുത്ത് അവൻ ബാത്ത് റൂമിലേക്ക് കയറി.
ജസ്റ്റിൻ ബാത്റൂമിൽ കയറിയ സമയം നോക്കി അവൾ പെട്ടെന്ന് തന്നെ ഓഫീസ് റൂമിന്റെ കീ എടുത്ത് മുറി ലക്ഷ്യമാക്കി നടന്നു.
എത്രയും പെട്ടെന്ന് വീണ് കിട്ടുന്ന 10 മിനിറ്റിനുള്ളിൽ അവിടം പരിശോധിച്ച് ഉറപ്പ് വരുത്തണം..!!.
ജസ്റ്റിൻ വന്നതിന് ശേഷം.. റൂം പൂട്ടിയിരുന്നില്ല എന്നതും ഇച്ചായൻ സമയമെടുത്തെ കുളിക്കൂ.. എന്നതും തനിക്കായി കിട്ടിയ അവസരമായി അവൾ കണക്കാക്കി.
ഇച്ചായൻ തിരികെ വരുന്ന സമയത്തിനുള്ളിൽ അകത്തുകയറി എത്രയും പെട്ടെന്ന് പെൻ ഡ്രൈവ് കണ്ടു പിടിച്ചു...തന്നെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും വീഡിയോസ് അല്ലെങ്കിൽ ഫോട്ടോസ് ഉണ്ടോ ഇല്ലയോ എന്നത് ഉറപ്പ് വരുത്തണമെന്ന് അവൾ തീരുമാനിച്ചു.
പ്രേതീക്ഷ കൈ വിടാതെ തന്നെ തിരച്ചിൽ തുടർന്നു.. ജസ്റ്റിൻ പൂട്ടിയിരുന്ന അലമാര അവൾ തുറന്നു പരിശോധിച്ചു.
അതിനുള്ളിൽ അടക്കിവെച്ചിരുന്ന കുറച്ച് ഫയൽസും ജിമ്മിൽ ഉപയോഗിക്കുന്ന ട്രാക്ക് സൂട്ടും കൂടെ കുറച്ചു പുസ്തകങ്ങൾ ഇവ അല്ലാതെ വേറൊന്നും തന്നെ കാണാൻ പറ്റിയില്ല...
അതിനൊപ്പം തന്നെ ജസ്റ്റിന്റെ ഡൈലി യൂസ് ചെയ്യുന്ന ബാഗ് അവൾ ശ്രെദ്ധിച്ചു.. സ്ഥിരമായി ഓഫീസിൽ പോകുമ്പോഴും തിരിച്ചു വരുമ്പോഴും അത് കൂടെ തന്നെ ഉണ്ടാകും എന്നാൽ അതിന്റെ ഉള്ളിൽ നിന്ന് അവൻറെ ലാപ്ടോപ്പും ചാര്ജറും അല്ലാതെ മറ്റൊന്നും തന്നെ അവൾ കിട്ടിയില്ല...!!
അതിനിടയിലാണ് മേശയുടെ വലിപ്പ് അവളുടെ ശ്രദ്ധയിൽപ്പെട്ടത് അവൾ വളരെ പതുക്കെ ശബ്ദം കൂടാതെ വളരെ
ശ്രെദ്ധയോടെ പുറത്തേക്ക് വലിച്ചു...
തിരച്ചിൽ വിജയം കണ്ടിരിക്കുന്നു തലേ ദിവസം ലാപ്ടോപ്പിൽ കണക്ട് ചെയ്തിരിക്കുന്ന അതേ പെൻ ഡ്രൈവ് വലിപ്പിൽ കിടക്കുന്നത് കണ്ടതും അവളുടെ നെഞ്ചിടിപ്പ് കുതിച്ചു ഉയർന്നു...!!!!!
ആകാംഷയോടെയും അതിലേറെ ആശങ്കയോടെയും അനഘ അത് അവളുടെ റൂമിലേക്ക് കൊണ്ട് വന്ന് പേഴ്സനേൽ ലാപ്പിൽ കണക്ട് ചെയ്തു.. !!
അതിൽ പ്രധാനമായും രണ്ട് ഫയലുകൾ ആണ് ഉണ്ടായിരുന്നത് ആദ്യത്തെ ഫയൽ 'അലോരെയ്ക്ക ' എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നു രണ്ടാമത്തെ ഫയൽ
'ഷോപ്പ് ഓഡിറ്റ് ' എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നു.
രണ്ടാമത്തെ ഫയലിൽ എന്താണെന്നുള്ളത് അവൾക്ക് ഊഹിക്കാൻ പറ്റാവുന്നതെ ഉണ്ടായിരുന്നുള്ളൂ.. !!
💬 Comments
View all comments