Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]
അതും എന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ എന്താ ഇങ്ങനെ ഒരു പ്ലാൻ ?? "
അനഘക്ക് സംശയം വിട്ട് മാറിയിരുന്നില്ല.
" എടി.. ഞാൻ ഒരു സർപ്രൈസ് ആയിട്ട് ആണ് പ്ലാൻ ചെയ്തിരുന്നത്..!! പക്ഷേ പിന്നെ പറഞ്ഞേക്കാം എന്ന് തോന്നി, മാത്രമല്ല നീ ഒന്നും ആലോചിച്ചു ടെൻഷൻ ആവണ്ട കാര്യമില്ല ഫുഡ് എല്ലാം ഞാൻ നേരത്തെ പുറത്ത് നിന്ന് ഓർഡർ ചെയ്തിണ്ട്.. "
ജസ്റ്റിൻ തുടർന്നു..
" ആലൊചിച്ചപ്പോൾ എല്ലാരും ഒരുമിച്ചു കൂടിയിട്ട് കുറച്ചുദിവസം ആയില്ലേ ? നമ്മള് ഒരാഴ്ച മുമ്പ് നടത്തിയതുപോലെ ചെറുതായിട്ട് ഫുഡ് അടിയും ചെറിയ മദ്യാപാനവും അത്രേ ഉള്ളു.. !!! "
ജസ്റ്റിൻ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പിന്നെ അന്തരീക്ഷത്തിലെക്ക് പുക ഊതി വിട്ടു.
അനഘ അപ്പോഴും തുടർച്ചയായി ചിന്തയിൽ തന്നെ ആയിരുന്നു.
" എന്റെ മനസ്സ് പറയുന്നു എല്ലാരും കൂടി ഒന്ന് ഒരുമിച്ചു കൂടിക്കഴിഞ്ഞാൽ നമ്മുടെ ഇപ്പോഴത്തെ പ്രശ്നങ്ങൾ തീർന്നു കിട്ടും.. മനസ്സ് ഒന്ന് ഫ്രഷ് ആവണ്ടേ? "
ജസ്റ്റിൻ പുക ഊതി വിട്ട് കൊണ്ട് അവളോട് ചോദിച്ചു.
" അതല്ലാ.. ഇച്ഛാ..!! നമ്മള് ഒരാഴ്ചമുമ്പ് കൂടിയതല്ലേ ഉള്ളൂ, അത് കൊണ്ട് ആണ് ആകേ കൺഫ്യൂഷൻ ആയത്..!! എന്നായാലും പ്ലാൻ ചെയ്തത് അല്ലേ.. നടക്കട്ടെ "
അനഘ ചിരിച്ചു കൊണ്ട് അവിടെ നിന്നും എഴുനേറ്റ് വന്ന് അവനെ കെട്ടി പിടിച്ചു, ജസ്റ്റിൻ അവളുടെ കൈകളിൽ കൂടി തലോടി കൊണ്ടിരുന്നു.
ജസ്റ്റിന്റെ മനസ്സിൽ പ്രത്യേകിച്ച് ഒന്നുമില്ല എന്നറിഞ്ഞത് മുതൽ അവളുടെ മനസ്സ് സന്തോഷിക്കാൻ തുടങ്ങിയിരുന്നു... തിരമാലകൾ എല്ലാം കെട്ടടങ്ങി ആകേ ശാന്തമായിരിക്കുന്നു.
എങ്കിലും ജസ്റ്റിനെ കെട്ടി പിടിച്ചു നിൽക്കുമ്പോൾ അനഘക്ക് മനസ്സിൽ വല്ലാതെ കുറ്റബോധം അലയടിക്കാൻ തുടങ്ങിയിരുന്നു.
' ഇപ്പോൾ താൻ ചെയ്യുന്ന കാര്യങ്ങൾ വലിയ തെറ്റാണെന്നുള്ള പൂർണ ബോധ്യമുണ്ട് എന്നലും പെട്ടെന്ന് നിർത്താൻ പറ്റുന്നില്ല...!!!! സമയമെടുത്തിട്ടായാലും ജീവയെ എല്ലാത്തിൽ നിന്നും പിന്തിരിപ്പിച്ചേ പറ്റൂ...അല്ലാത്തപക്ഷം തനിക്ക് ഇപ്പോൾ ഉള്ള കുടുംബ ജീവിതം നഷ്ടപ്പെടും...!!
'കാര്യങ്ങൾ കൈ വിട്ട് പോകും മുന്നേ എത്രയും പെട്ടെന്ന് എല്ലാം നിർത്തണം എന്നിട്ട് പഴയ പോലെ ഇച്ചായന്റെ ഭാര്യയായി ജീവിക്കണം '
അവൾ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചു.
" എടി.. നമുക്ക് ഒന്ന് പുറത്ത് പോയിട്ട് വരാം..
എനിക്ക് ഒരു സാധനം എടുക്കാൻ ഉണ്ട്.. ഇന്ന് ആണെങ്കിൽ ഞാൻ ഫ്രീ ആണല്ലോ..
നീയും വായോ ?? "
" ഇന്നിനി
💬 Comments
View all comments