0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 3900

സിനിമയ്ക്ക് വരും അതുകൊണ്ടുതന്നെ  അവൾ കാര്യങ്ങൾ വേഗത്തിലേക്ക് ആക്കി..!!

വൈകുന്നേരം കൃത്യസമയത്ത് അവൾ താഴേക്ക് ഇറങ്ങിയതും താഴെ വന്ന് കിടക്കുന്ന സ്കോട കാർ അവൾ തിരിച്ചറിഞ്ഞു... അത് ജീവയുടെ കാർ ആണ്...!!!

അവൻ തന്നെ കാണാൻ വന്നിരിക്കുകയാണ് അവൾ ഞെട്ടലോടെ  തിരിച്ച് അറിഞ്ഞു.. പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്ത് ജീവയെ തിരിച്ചുവിളിച്ചു...

ഫോണെടുത്തതും അപ്പുറത്ത് ശബ്ദങ്ങൾ ഒന്നുമില്ല അവൻ ദേഷ്യത്തിൽ ആണെന്ന് അവൾക്ക്  മനസിലായി.

" ജീവ എന്താ ഒന്നും മിണ്ടാത്തത്..??? "

" നീ വന്ന്  വണ്ടിയിൽ കയറ്  ബാക്കി അപ്പോൾ പറയാം..!! "

" എനിക്ക് വരാൻ കഴിയില്ല...!! " അവൾ വളരെ പതുക്കെ കാര്യങ്ങൾ സംസാരിച്ചു.

" പിന്നെ ഞാൻ എന്തിനാ  ഇവിടെ വന്ന്  പട്ടിയെപ്പോലെ കിടക്കുന്നത്..??  ഇന്നലെ വിളിച്ചപ്പോൾ ഇന്ന് കാണാം എന്നല്ലേ പറഞ്ഞത്..!! " അവൻറെ സംസാരത്തിൽ പല്ലു ഇറുമ്മുന്നത് അവൾക്ക് വ്യക്തമായി തിരിച്ചറിയാൻ പറ്റി.

" ജീവാ..  ഞാനിന്ന്  ഇച്ചായന്റെ കൂടെ പുറത്തു പോവുകയാണ്.. ഞങ്ങൾക്ക് ഒരു സിനിമയ്ക്ക് പോകാൻ പ്ലാൻ ഉണ്ട്..." അവൾ സൗമ്യമായി കാര്യം പറഞ്ഞു.

" പറ്റില്ല..!!  എനിക്ക് നിന്നെ കാണണം എൻറെ കോൾ നീ എടുക്കുന്നില്ല... എൻറെ മെസ്സേജ് മറുപടി തരുന്നില്ല.. എനിക്ക് സംസാരിക്കണം വന്ന്  വണ്ടിയിൽ കയറ്.." ജീവയുടെ സ്വരം കടുത്തിരുന്നു.

അപ്പോഴേക്കും മറുവശത്തുനിന്നും ഒഴുകിയെത്തിയ എംജി ഹെക്ടർ കാർ ഇച്ചായന്റേതാണെന്ന് അവൾ തിരിച്ചറിഞ്ഞു

ഏതു വണ്ടിയിൽ കയറണം..?? ഒരു വശത്ത് ജീവ മറുവശത്ത്  ഇച്ചായൻ..??

" ഞാൻ പിന്നെ വിളിക്കാം...  എനിക്ക് പോകാൻ സമയമായി..  ഇച്ചായൻ വന്നു  ഇനി എൻറെ ഫോണിലേക്ക് വിളിക്കരുത്..!! " അവൾ അതും പറഞ്ഞു കോൾ കട്ട് ആക്കി. നേരെ ജസ്റ്റിന്റെ എംജി ഹെക്ടർ കാറിലേക്ക് നടന്നു കയറി.

വണ്ടി പതിയെ മുന്നോട്ടു പോയതും  ജീവ അരിശത്തോടെ അത് നോക്കി നിന്നു.. പക്ഷേ  അവൻ തിരിച്ചു പോകാൻ കൂട്ടാക്കിയില്ല പകരം ജസ്റ്റിന്റെ കാറിന് പിറകെ മെല്ലെ വണ്ടി കൊണ്ടു പോകാൻ  തുടങ്ങി.

കുറച്ചുസമയം വണ്ടി ഓടിയതും അവർ ഒരു തിയേറ്ററിലേക്ക് വണ്ടി കയറുന്നത് കണ്ട് ജീവ

💬 Comments

View all comments