Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
കാൾ കട്ട് ചെയ്ത്.. ഇച്ചായന്റെ കാൾ എടുത്തു.
" ഹേലോ ഇച്ചായ.. ? "
" കഴിഞില്ലെ..? വീട്ടിൽ പോവണ്ടേ.. ഡീ? "
" ആം ഇങൊട്ട് വായോ... ഞാൻ കാറിൽ ഉണ്ട്.. നേരെ അങ് പോയാൽ പോരേ..?? "
അനഘ സൗമ്യമായി മറുപടി പറഞ്ഞു.
" അപ്പോ.. ഫുഡ് കഴിക്കണ്ടെ?? "
" വാങ്ങി പോരേ.. വീട്ടീന്ന് കഴിക്കാം.. ഞാൻ വേണൽ കാർ എടുത്ത് അങ്ങോട്ട് കൊണ്ട് വരാം "
" ആം.. എന്നാ നീ എടുത്തിട്ട് വാ..! "
ജസ്റ്റിൻ അതും പറഞ്ഞു ഹോട്ടെലിലെക്ക് കയറി.. ഫുഡ് വാങ്ങി ഇറങ്ങിയതും അനഘ കാർ കൊണ്ട് വന്നിരുന്നു.!!
അവൻ വന്ന് കയറിയതും അവൾ തന്നെ വണ്ടി എടുത്തു.. വാഹനം അവരെയും കൊണ്ട് വീട്ടിലേക്ക് ഓടി കൊണ്ടിരുന്നു.
വീട്ടിൽ വന്ന് കയറി ഫുഡ് കഴിഞതും ജസ്റ്റിൻ
കുളിക്കാൻ ആയി ബാത്ത് റൂമിലേക്ക് കയറിയ സമയം നോക്കി അനഘ ജീവയെ വിളിച്ചു..
ചെറിയ കുശലത്തിൽ ഏർപ്പെട്ടു.
" പെണ്ണേ..?? കാണണ്ടെ നമുക്ക്?? "
" ഇത്ര പെട്ടെന്നൊ.. ഒന്ന് വെയിറ്റ് ചെയ്യെടാ.."
അനഘക്ക് ചെറിയ ചമ്മൽ.
"നാളെ നീ എപ്പോഴാ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുക.. ഞാൻ ആ വഴി വരുന്നുണ്ട് ഒന്ന് കണ്ടാലോ..?? "
" എടാ നിനക്ക് അറിയുന്നതല്ലേ ഡ്യൂട്ടി സ്ഥലത്ത് നിന്നും നിൻറെ കൂടെ കേറി വരുന്നത് വളരെ റിസ്ക് നിറഞ്ഞ പരിപാടിയാണ്..!! അതുകൊണ്ടാണ് ഞാൻ പറയുന്നത്.. "
" എടി അത് കുഴപ്പമില്ല ജസ്റ്റ് ഒന്ന് കണ്ടാൽ മതി പിന്നെ.. നമ്മൾ ഒന്നും ചെയ്യുന്നില്ല ജസ്റ്റ് കാണുന്നതേയുള്ളൂ.. "
അവൻറെ സംസാരത്തിൽ അനഘയെ കാണാനുള്ള എല്ലാ ആഗ്രഹങ്ങളും നിറഞ്ഞുനിന്നിരുന്നു.
"അതെനിക്ക് അറിയാമല്ലോ നീ എന്നെ കണ്ടാൽ ഒന്നും ചെയ്യില്ല എന്നുള്ളത്... "
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞു. അതിനു മറുപടിയായി അപ്പുറത്തുനിന്നും ചിരി മാത്രം.
" പെണ്ണെ.. നീ ഒന്ന് നോക്ക്.. ഞാൻ വരട്ടെ?? "
" നാളെ എപ്പോഴത്തേക്ക് വരാനാണ് നിൻറെ പ്ലാൻ..?? "
" നീ ഇവനിംഗ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് ഞാൻ താഴെ ഉണ്ടാകും..!! "
ജീവയുടെ ആവേശം അവന്റെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നു.
" ശരി നീ എന്തായാലും വന്നിട്ട് വിളിക്ക്.. "
അവൾ കോൾ കട്ട് ചെയ്തതിനു പുറമേ ജസ്റ്റിൻ ബാത്റൂമിൽ നിന്നും ഇറങ്ങി..
അവൻ ഇറങ്ങിയതും അവൾ
💬 Comments
View all comments