0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 4086

നിമിഷം മുതൽ നിനക്ക് നിൻറെ വഴി എനിക്ക് എൻറെ വഴി നാളെ നേരം വെളുക്കുമ്പോൾ ഇവിടെ നിന്ന് പോകുന്ന വണ്ടിയിൽ എൻറെ കൂടെ നീ ഉണ്ടാവില്ല...... നീ എന്ത് ചെയ്യുന്നു എങ്ങോട്ട് പോകുന്നു എന്ന് എനിക്കറിയണ്ട. പക്ഷേ എൻറെ കൂടെ ഉണ്ടാവാൻ പാടില്ല..! "
അതും പറഞ്ഞു ജസ്റ്റിൻ അനഘക്ക് അരികിലേക്ക് വന്നു.

" നീ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഈ താലി.. ഇതിനി നിനക്ക് വേണ്ട...!! കെട്ടിയ ഞാൻ തന്നെ ഇങ്ങ് എടുക്കുവാ... "

" ഇച്ചായ...??? "
അവസാനമായി നിറഞ്ഞു ഒഴുകിയ കണ്ണുകൾ കൊണ്ട് ..ദയ ചോദിക്കും പോലെ അവൾ വിളിച്ചു.. കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അവൾ തിരിച്ചു അറിഞ്ഞിരുന്നു..!!

" പോയി ചാവടി പിഴച്ചവളെ "
അവൻ അനഘയുടെ എതിർപ്പ് വക വക്കാതെ
അവളുടെ കഴുത്തിൽ നിന്നും താലി വലിച്ചു പൊട്ടിച്ചെടുത്തു...!!

ജസ്റ്റിൻ അനഘയുടെ കൈക്ക് പിടിച്ചു റൂമിനെ പുറത്തേക്ക് കൊണ്ടുവന്നു പുറത്താക്കി അകത്തുനിന്നും വാതിൽ കൊട്ടിയടച്ചു..!!

അന്ന് ജീവിതത്തിൽ ആദ്യമായി അനാഥ
ആയത് പോലെ അവൾക്ക് തോന്നി.
വിവാഹത്തിനുശേഷം ആദ്യമായി അവർ രണ്ടു മുറിയിൽ അന്തിയുറങ്ങി..!!

എഴുതപ്പെട്ടത് പോലെ അന്ന് രാത്രിയും പുലർന്നു പിറ്റേദിവസം എല്ലാവരും എഴുന്നേറ്റു വന്നപ്പോഴേക്കും അനഘ അവിടെ നിന്നും പോയിരുന്നു.

താൻ പോവുകയാണെന്ന് ഇച്ചായനോട് പറയണം എന്നും അവൾ സ്മിതയെ പറഞ്ഞേൽപ്പിച്ചിരുന്നു എങ്കിലും ജസ്റ്റിനിൽ അത് യാതൊരു മാറ്റം ഉണ്ടാക്കിയില്ല...!!

എന്താണ് സംഭവിച്ചത് എന്ന് ആരും അവനോട് ചോദിക്കാനും പോയില്ല അവർക്കെല്ലാം ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു

റൂം വെക്കേറ്റ് ചെയ്യുന്നതിനുമുൻപ് ആയി സൈഡിലെ ടേബിളിൽ നിന്നും ജസ്റ്റിന് നാലായി മടക്കിയ ഒരു പേപ്പർ ലഭിച്ചു അതിന്റെ തുടക്കത്തിൽ...' ജീവ ടു ജസ്റ്റിൻ ' എന്ന് എഴുതിയിരുന്നു.

ജസ്റ്റിൻ ആകാംഷയോടെ അത് തുറന്നു അതിൽ ഇങ്ങനെ എഴുതിയിരുന്നു..

" അളിയാ ജസ്റ്റി അങ്ങനെ വിളിക്കാൻ അവകാശം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.. നിന്നോട് ഒരിക്കൽ ഞാനൊരു കാര്യം സംസാരിച്ചിരുന്നു.
എനിക്ക് ഒരു ബഡാ രഹസ്യം നിന്നോട് പറയാനുണ്ടെന്ന്..!! ഒരു പക്ഷേ അത് ഞാൻ പറയുന്നതിന് മുന്നേ നീ അറിഞ്ഞിട്ടുണ്ടാവണം.

💬 Comments

View all comments