ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ]
📝 Ongoing
👁 144673 views ❤ 202 likes 💬 6 comments
ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ Ottapettavale Snehicha Chathiyan | Author :Vatsyayanan
ലോകം ക്രിസ്തുവർഷത്തിലെ രണ്ടാം സഹസ്രാബ്ദത്തിനെ വരവേറ്റു കഴിഞ്ഞ് ഏറെ നാളായിട്ടില്ലാത്ത കാലഘട്ടം. ബി.എസ്‌സി കംപ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ ലിൻഡയുടെ ജീവിതം ഒട്ടും സന്തോഷകരമായിരുന്നില്ല. ലിൻഡ സുന്ദരിയായിരുന്നു; പക്ഷേ തൻ്റെ കറുത്ത നിറം അവളിൽ അനാവശ്യമായ ഒരു അപകർഷതാബോധത്തിന് കാരണമായി.
നമ്മുടെ നാട്ടുകാർക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ തൊലിവെളുപ്പാണല്ലോ? ലിൻഡ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അവളുടെ അപ്പൻ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് മരിച്ചു പോയത്. അതിനു ശേഷം അവളുടെ വീട്ടിലെ കാര്യങ്ങൾ കഷ്ടപ്പാടിലാണ്. ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായ അമ്മയുടെ ശമ്പളം കൊണ്ട് വീട്ടുചെലവുകൾ കഷ്ടിച്ച് കഴിഞ്ഞു പോകുന്നു.
ഇതിനെല്ലാം പുറമേ ഇപ്പോൾ അവളെ അലട്ടുന്ന ഒരു പുതിയ പ്രശ്നം കൂടി വന്നു ചേർന്നു. ലിൻഡയുടെ ക്ലാസിലെ പ്രമുഖരായ പ്രണയജോടികൾ, അനീഷയും നോബിയും, അവളുമായി ശത്രുതയിലായി എന്നതാണ് അത്. നോബിയുടെ ഒരു പ്രാങ്ക് ലിൻഡയെ ചൊടിപ്പിച്ചതിലാണ് തുടക്കം. അതു വളർന്ന് ഇപ്പോൾ അവരുടെ സ്വാധീനം മൂലം ക്ലാസിൽ ലിൻഡ ഏതാണ്ട് തീർത്തും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഉറ്റ സുഹൃത്തായി അവൾ കരുതിയിരുന്ന ജിബി പോലും ഇപ്പോൾ ലിൻഡയോടു മിണ്ടുന്നത് വിരളം.
ഒരു ദിവസം കഫെറ്റീരിയയിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ലിൻഡ.
“ഇയാളെന്താ ഒറ്റയ്ക്കിരിക്കുന്നത്?”
അവൾ
💬 Comments
View all comments