Chapter Title : ഒരു അമേരിക്കൻ ജീവിതം 1
ഒരു ക്രിസ്ത്യൻ കുടുംബത്തിലെ ഒരു നല്ല അച്ചായത്തികുട്ടി ആയി തന്നെ BSC നഴ്സിംഗ് അവസാനത്തോടെയാണ് ഞാൻ ഗോപനുമായി പരിചയപ്പെടുന്നത് , ഫേസ്ബുക് എന്ന മാദ്യമം എന്നെയും ഗോപനെയും അറിയാനും ഒരുപാടു അടുക്കാനും സഹായിച്ചു ,ഗോപനും കുടുംബവും എല്ലാം അമേരിക്കൻ സെറ്റിൽഡ് ഫാമിലി ആയിരുന്നു വർഷതോറുമുള്ള അവരുടെ നാട്ടിലെ തറവാട്ടിലേക്കുള്ള വരവിൽ ഞാൻ ആദ്യമായി ഗോപനെ നേരിട്ട് കണ്ടത് ,
ഫേസ്ബുക്കിലെ ചാറ്റ് അവസാനം എന്റെ ഫോൺ നമ്പർ പോലും ഞാൻ കൈമാറാൻ എനിക്ക് മടിയുണ്ടാക്കാത്ത തരത്തിലേക്ക് മാറി, ഒരു പക്ഷെ അമേരിക്ക എന്ന വലിയലോകത്തോടുള്ള അല്ലെങ്കിൽ അവിടത്തെ വലിയ വരുമാനത്തോടുള്ള എന്റെ താല്പര്യമാണോ എന്നെ അവനുമായി അടുപ്പിച്ചത് എന്ന് ചോദിച്ചാൽ ഒരു പക്ഷെ അതും ഒരു വലിയ കാരണമാണ്
അവൻ ആദ്യമായി എന്നെ കാണാൻ വന്നത് ഇന്നും ആലോചിക്കുമ്പോൾ മനസ്സിൽ പുഞ്ചിരിവിടരും
എന്നെ ഫോണിൽ വിളിച്ചു ഒന്ന് കാണണം എന്ന് പറഞ്ഞു .
പരസ്പരം ഫോട്ടോ കണ്ടിട്ടുണ്ടെങ്കിലും അവൻ നേരിട്ടു കാണണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം എന്റെ മനസ്സിൽ ഒരു ഭയം തോന്നി , പിന്നെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി
എന്റെ അടുത്ത് നേരിൽ വന്നു ആദ്യമായി കാണുന്നതുപോലെ പറഞ്ഞു
ഞാൻ ഗോപൻ
ഞാൻ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു , എനിക്കറിയാം ,
പിന്നെ ഞാൻ സ്വയം എന്നപോലെ പറഞ്ഞു ഞാൻ നാൻസി കുരുവിള
അത് എനിക്കും അറിയാം എന്ന് ഗോപനും ,
നാൻസി യു റിയലി ബ്യൂട്ടിഫുൾ , ഫാർ ബെറ്റർ ദെൻ യുവർ ഫോട്ടോസ്
എന്റെ ഫോട്ടോസ് അത്ര മോശമാണോ
മോശമെന്ന്
💬 Comments
View all comments