Chapter Title : Oru Aparichithan
എന്റെ മനസ് നിറയും. ഇത്രയും പറയണം എന്ന് തോന്നി . അതുകൊണ്ടു എഴുതിയതാണ് . നിര്ത്തുന്നു ..
ഒരു അപരിചിതൻ
ഞാൻ ഒന്ന് ഭയന്നു . കത്ത് എടുത്തു ബാഗിൽ വെച്ച് .. എന്തോ ഒരു ടെൻഷൻ പോലെ . ഇതാരാകും ..അയാൾക്കു എന്നെ എങ്ങനെ അറിയാം . അങ്ങനെ 100 കൂട്ടം ചോദ്യങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു . അപ്പോളേക്കും ബാങ്കിൽ കസ്റ്റമേഴ്സിന്റെ തിരക്കായി. ഞാൻ വീടെത്തി . സ്ഥിരം ദിനചര്യകൾ ഒകെ കഴിഞ്ഞു കിടക്കാൻ വന്നു .ഞാൻ റൂമിൽ ഇരുന്നു ചിന്തയിൽ ആയിരുന്നു അതാരാകും എന്നൊക്കെ . പതിയെ പതിയെ ഉറങ്ങി പോയി.
അടുത്ത ദിവസം ഓഫീസിൽ പോകാൻ റെഡി ആയി. ഇറങ്ങാൻ നേരം അമ്മുമ്മ പറഞ്ഞു " നിനക്ക് ആ സാരി എടുത്തു ഉടുതുടെ പെണ്ണെ , നിനക്ക് അതാ ചേരുന്നത്." അമ്മുമ്മ അത് പറഞ്ഞതും എന്ന് മനസിലൂടെ ഉടൻ പോയത് ആ അപരിചിതന്റെ കത്താണ് . ഞാൻ ഉടൻ മുറിയിൽ പോയി ഡ്രസ്സ് മാറി. ഞാൻ എന്നെ തന്നെ കണ്ണാടിയിൽ നോക്കി. എന്തോ ഒരു ആത്മവിശ്വാസം പോലെ. എനിയ്ക്കു ആ കത്തിലെ വാക്കുകൾ ഇഷ്ടമായപോലെ തോന്നി.
ദിവസങ്ങൾ കഴിഞ്ഞു .ഞാൻ ഇപ്പൊ സാരി സ്ഥിരം വേഷം ആക്കി . പിന്നും പഴയപോലെ ഉള്ള ദിനചര്യകൾ. ഒരു ദിവസം ഞാൻ ഉണർന്നപ്പോൾ ഞാൻ എന്റെ വീടിന്റെ ജനൽ പാളികളിൽ ഒരു കടലാസ് കണ്ടു . ഞാൻ പോയി നോക്കി.
"കിടക്കുമ്പോൾ ജനൽ അടക്കാത്തതു നന്നായി. അതുകൊണ്ടു തന്നെ ഇന്നലെ ഒന്ന് കാണാൻ പറ്റി.
💬 Comments
View all comments