0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Author : സ്മിത Read All Parts 1.5K

സപ്പോര്‍ട്ട് ഉണ്ടാകും. എനിക്കതില്‍ ഒരു വിഷമവുമില്ല. പക്ഷെ ഞാന്‍...”

ലീന ഒന്ന് നിര്‍ത്തി.

“ഞാന്‍ ജീവിക്കുന്നത് എന്‍റെ അച്ചായനേം നിന്‍റെ രാജീവേട്ടനെയും നമ്മളില്‍ നിന്ന് പറിച്ചു കളഞ്ഞ ആ ദുഷ്ടന്‍റെ അന്ത്യം കാണാനാണ്. നിന്നെ പിച്ചിച്ചീന്തി പലര്‍ക്കും കൊടുത്ത് നിന്നെ തെരുവിലേക്ക് വലിച്ചെറിയാന്‍ നോക്കിയില്ലേ ഒരു പിശാച്? എന്‍റെ ഡെന്നിയ്ക്ക് അവന്‍റെ പപ്പയെ നഷ്ട്ടപ്പെടുതിയില്ലേ അയാള്‍? അയാള്‍ പൂര്‍ണ്ണമായും നശിച്ച് ഇല്ലാതെയായിത്തീരുന്നത് മാത്രം കാണാന്‍ ജീവിച്ചിരിക്കുന്ന എനിക്ക് ആരോടും പ്രേമം തോന്നില്ല, മോളെ...എനിക്ക് ആ വികാരം ആരോടും ഒരിക്കലും തോന്നില്ല...പക്ഷേനിനക്ക് ആരോടും റിലേഷന് ട്രൈ ചെയ്യാം...ഐ വില്‍ ആള്‍വേയ്സ് ബി വിത്ത്‌ യൂ...”

അല്‍പ്പ സമയത്തേക്ക് അങ്ങേത്തലയ്ക്കല്‍ നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.

“സംഗീതെ? മോളെ...”

ലീന വിളിച്ചു.

“എന്നോട് പിണങ്ങിയോടാ?”

“പോടീ...”

കണ്ണുനീരിന്റെ നനവൂറുന്ന ശബ്ദത്തില്‍ സംഗീതയുടെ ശബ്ദം ലീന കേട്ടു.

“നിന്നോട് എങ്ങനെയാ ഞാന്‍ പിണങ്ങുന്നത് മോളെ? ഞാനൊക്കെ ഇപ്പോള്‍ ഇങ്ങനെ ജീവിക്കുന്നതിന് കാരണം നിന്‍റെ അച്ചായനും നീയുമല്ലെ? പക്ഷെ മോളെ...”

കാര്യമായെന്തോ പറയാനുള്ളത്പോലെ സംഗീത വിളിച്ചു.

“അവര്‍ നമ്മളോട് ചെയ്തതിന് ദൈവം ചോദിച്ചോളും. നീ പ്രതികാര ചിന്തയൊന്നും മനസ്സില്‍ വെക്കേണ്ട. ഞാന്‍ ജീവിക്കുന്നത് പോലെ, ഉള്ള സന്തോഷങ്ങള്‍ അനുഭവിച്ച്, അല്‍പ്പം സുഖമൊക്കെ ജീവിതത്തിന് കൊടുത്ത് അങ്ങനെ ജീവിക്ക് പെണ്ണെ! നീയീ പ്രതികാരമൊക്കെ ചിന്തിച്ചോണ്ട് ഇരുന്നാല്‍ നിന്‍റെ മോന്‍ ഡെന്നിയ്ക്ക് കൊടുക്കേണ്ട സന്തോഷമാണ് നഷ്ടമാകുന്നത്...”

ലീന അവള്‍ പറയുന്നത് ഇഷ്ടക്കേടോടെ കേട്ടു.

“ഒരുകാര്യം ചോദിക്കാന്‍ വിട്ടുപോയി....”

വിഷയം മാറ്റാന്‍ വേണ്ടി ലീന ചോദിച്ചു.

“ഇന്നലെ നീയും സന്ധ്യേം ടൌണില്‍ പോയില്ലാരുന്നോ?എന്നിട്ട് ഞാന്‍ പറഞ്ഞത് മേടിച്ചോ?”

ഇന്നലെ

💬 Comments

View all comments