Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
ഇരുന്നു കൊണ്ട് അവള്‍ പറഞ്ഞു. ഡെന്നീസും ഋഷിയും അവള്‍ക്കഭിമുഖമായി കിടക്കയില്‍ ഇരുന്നു.
“ശരിയല്ല എന്നറിയാം,”
ലീന പറഞ്ഞു തുടങ്ങി
“എന്നാലും നിങ്ങള്‍ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു.”
“ഛെ! എന്നാ മമ്മി ഇത്?”
ഡെന്നീസ് ഇഷ്ട്ടക്കേടോടെ പറഞ്ഞു.
“വല്ല്യ ബാങ്ക് ഓഫീസര്‍ ഒക്കെയാ. എന്നിട്ട് ഒരു മാനേഴ്സും ഇല്ല. രണ്ടാളുകള്‍ പെഴ്സണല്‍ ആയി പറയുന്നതൊക്കെ ഒളിച്ചിരുന്ന് കേക്കുന്നു!”
ഋഷി പക്ഷെ അവളെ അഭിമുഖീകരിക്കാനാവാതെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“അത്കൊണ്ടല്ലേ മോനൂ ഞാനാദ്യം പറഞ്ഞെ ശരിയല്ല എന്ന്!”
അവന്‍റെ ദേഷ്യത്തെ പുഞ്ചിരികൊണ്ട് നേരിട്ട് ലീന പറഞ്ഞു.
“ഉള്ളത് പറയാല്ലോ മോനൂ നീ ദേഷ്യപ്പെടുമ്പോള്‍ കാണാന്‍ നല്ല ശേലാ! നീ ദേഷ്യപ്പെട്ടോണ്ട് ആണോ സന്ധ്യയെ പ്രൊപ്പോസ് ചെയ്തെ?”
“ഈ മമ്മീടെ ഒരു കാര്യം!”
അത് കേട്ട് ലീന വീണ്ടും പുഞ്ചിരിച്ചു. എന്നാല്‍ ആ പുഞ്ചിരി അധിക സമയം നീണ്ടു നിന്നില്ല. അവളുടെ മുഖം ഗൌരവപൂര്‍ണ്ണമായി. അന്തരീക്ഷത്തിന് ഘനം കൈവരുന്നത് എല്ലാവരും അറിഞ്ഞു.
“ഋഷി...”
ലീന വിളിച്ചു. അവന്‍ സാവധാനം അവളെ നോക്കി. അവന്‍റെ കണ്ണുകള്‍ അവളുടെ കണ്ണുകളോടിടഞ്ഞു.
“മോന്‍ കാരണമാണ് ഡെന്നി ഇപ്പഴും ജീവനോടെയിരിക്കുന്നത്...”
ലീന പറഞ്ഞു തുടങ്ങി.
“അവന്‍റെ മമ്മി എന്ന നിലയില്‍ ജീവിതകാലം മുഴുവന്‍ എനിക്ക് മോനോട് കടപ്പാടുണ്ട്. തിരികെ എന്തും തന്ന് ആ കടം ഞാന്‍ വീട്ടും എന്ന് ഞാന്‍ പറയുന്നില്ല. കാരണം വീട്ടാനാവാത്ത ഒരു കടമാണ് അത്...”
എന്ത് പറയണമെന്നറിയാതെ ഋഷി അവളെ നോക്കി.
“പിന്നെ ....”
അവളുടെ ശ്വാസമേറുന്നത് ഇരുവരും ശ്രദ്ധിച്ചു. അതുകൊണ്ട് തന്നെ പറയാന്‍ പോകുന്ന കാര്യത്തിന്‍റെ ഗൌരവം അവരറിഞ്ഞു.
“ഡെന്നി വന്നപ്പോള്‍ മോനെപ്പറ്റി
💬 Comments
View all comments