Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]
മോന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചിട്ടാ...”
മമ്മിയ്ക്ക് എങ്ങനെ ഇത്ര അനായാസമായി സംസാരിക്കാന്‍ കഴിയുന്നു എന്നോര്‍ത്ത് ഡെന്നീസ് അദ്ഭുതപ്പെട്ടു. ഇത്രയൊക്കെ ആയിട്ടും ഋഷിയോട് ദേഷ്യമൊന്നും തോന്നുന്നില്ലേ?
“ആന്‍റി..”
ഋഷി വിളിച്ചു.
“എന്‍റെ ഏജും ഡെന്നീടെ ബെസ്റ്റ് ഫ്രണ്ടും എന്നൊക്കെയുള്ള കാര്യങ്ങള്‍ ആന്‍റി ഒന്ന് മാറ്റിവെച്ചേ! ഞാന്‍ ആന്‍റ്റിടെ സെയിം ഏജ് ഉള്ള ആളാണ് എന്ന് കരുതുക. ഞാന്‍ ആന്റിയെ പ്രൊപ്പോസ് ചെയ്തൂന്ന് വെക്കുക.ആന്‍റി അന്നേരം എന്നെ റിജക്റ്റ് ചെയ്യുമോ?”
“സംശയം ഉണ്ടോ?”
ലീന ചിരിച്ചു കൊണ്ട് പറഞ്ഞു.
“മോനെ, ഞാന്‍ ഒരു ആണ്‍തുണ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡെന്നിയേ മതി. അവന്‍റെ എജ്യൂക്കേഷന്‍. അവന്‍റെ ഫ്യൂച്ചര്‍, അവന് വേണ്ടി ജീവിക്കുക. ഇതൊക്കെ എന്ത് സുഖം തരുന്ന കാര്യങ്ങള്‍ ആണെന്ന് മോനറിയാമോ? ആ സുഖത്തിന്‍റെ നിറവ് ഒന്നും പറഞ്ഞുതരാന്‍ എനിക്ക് കഴിയില്ല. നിങ്ങള് ആണുങ്ങള് ഡ്രിങ്ക്സ് കഴിക്കില്ലേ....”
“ആണുങ്ങള് മാത്രമല്ല ഡ്രിങ്ക്സ് കഴിക്കുന്നത്. പെണ്ണുങ്ങളും ഇക്കാലത്ത് നല്ല അടിയാ...പിന്നെ ഞാനോ ഋഷിയോ ഒരു ഡ്രിങ്ക്സും കൈകൊണ്ട് തൊട്ടിട്ടില്ല. വീ ആര്‍ വെരി സോറി...”
ഡെന്നീസ് ഗൌരവമുള്ള സ്വരത്തില്‍ പറഞ്ഞു.
“പോടാ തമാശ പറയാതെ..”
ലീന അവന്‍റെ തോളില്‍ അടിച്ചു.
“ഡ്രിങ്ക്സ് കഴിക്കുമ്പോഴും സ്മോക്ക് ചെയ്യുമ്പോഴും ഡ്രഗ്സ് യൂസ് ചെയ്യുമ്പോഴും ഒക്കെ ഒരു ലഹരി കിട്ടുന്നുണ്ട് എന്നൊക്കെ പറയാറില്ലേ? എനിക്ക് ലഹരിയാണ് എന്‍റെ മോന് വേണ്ടി ജീവിക്കുക എന്നത്. ഒരമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ അതെങ്ങനെ ലഹരി ആകുമെന്ന്! അതുകൊണ്ട്...”
അവള്‍ ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി.
“അതുകൊണ്ട്, ഒരു കുടുംബജീവിതത്തിന്റെ സുഖം എന്‍റെ സ്വപ്നത്തില്‍പ്പോലും ഇതുവരെകടന്നു വന്നിട്ടില്ല. ഡെന്നീടെ പപ്പാ
💬 Comments
View all comments