0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 1.5K

ഋഷിയേ നോക്കി മന്ദഹസിച്ചു.

"അത് കൊണ്ട് എല്ലാരും പാട്ടുപാടുവോ ഡാൻസ് കളിക്കുവോ അന്ത്യാക്ഷരി കളിക്കുവോ എന്ത് വേണേലും ചെയ്യ്...നാളെ ഇവര് പോകുവല്ലേ?"

ലീന ഡെന്നീസിനേയും ഋഷിയേയും നോക്കി പറഞ്ഞു. ലീനയുടെ ആവേശം എല്ലായിടത്തും പ്രത്യേകിച്ചും അടുക്കളയിൽ ദൃശ്യമായിരുന്നു. അടുക്കള ജോലിക്ക് സംഗീതയും സന്ധ്യയും മറിയയുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന് എല്ലാം ഒരുക്കുവാന്‍ അവളെ സഹായിച്ചു. അരിയുന്നതിന്റെയും മുറിക്കുന്നതിന്റെയും അരയ്ക്കുന്നതിന്റെയും വെട്ടുന്നതിന്റെയും ബഹളം എപ്പോഴും അടുക്കളയിൽ നിന്ന് കേട്ടുകൊണ്ടിരുന്നു. അന്തരീക്ഷം നിറയെ കൊതിയുണർത്തുന്ന ഗന്ധം നിറഞ്ഞിരുന്നു.

"ഇന്ന് മമ്മി ചില ദുസ്വാതന്ത്ര്യങ്ങൾ ഒക്കെ അനുവദിച്ചിട്ടുണ്ട്,"

ഡെന്നീസ് കുസൃതിച്ചിരിയോടെ പറഞ്ഞു.

"ദുസ്വാതന്ത്ര്യമോ? എന്താ അത്?"

സന്ധ്യ ചോദിച്ചു. സംഗീത സന്ധ്യയുടെ തോളിൽപിടിച്ച് അവളുടെ ചെവിയിൽ എന്തോ മന്ത്രിച്ചു. ഋഷിയും ശ്യാമും ഓടിവന്ന് രഹസ്യം ചോർത്താൻ ശ്രമിച്ചു. മറ്റുള്ളവർ നേരത്തെയറിഞ്ഞമട്ടിൽ അവരെ നോക്കി.

"ക്രിസ്മസല്ലേ?"

മറിയ ചിരിച്ചു. “ക്രിസ്മസ്സിന് ക്രിസ്ത്യാനികളുടെ വീട്ടിലെ പെണ്ണുങ്ങളടക്കം ചെയ്യുന്ന ഒരേ ഒരു ദുശീലമേ ഉള്ളൂ. അത് ഇതാ.”

അത് പറഞ്ഞ് അവള്‍ പെരുവിരല്‍ ചുണ്ടില്‍ മുട്ടിച്ച് “കുടിക്കുന്നത്” പോലെ ആംഗ്യം കാണിച്ചു.

“അയ്യോ? കുടിക്കാനോ? എന്നുവെച്ചാല്‍ ചാരായം പോലെ?”

ഋഷിക്ക് അദ്ഭുതമായി.

“എടീ മേനോന്‍ കുട്ടി ഇത്ര പാവമാണോ? മോനെ ചാരായം ഒന്നുമല്ല. അതൊക്കെ കുടിച്ചാ ചങ്കും കരളും കുടിക്കുന്ന സെക്കന്‍റില്‍ അടിച്ചുപോകും. ഇത് ബിയര്‍, വോഡ്ക..അങ്ങനെ...”

സംഗീത പറഞ്ഞു. ഋഷി കണ്ണുകള്‍ മിഴിച്ച് ഡെന്നീസിനെ നോക്കി.

"എന്റെ പൊന്നേ, ഇതത്ര വലിയ കാര്യമൊന്നുമല്ല...”

ലീന അവന്‍റെ മുഖഭാവം കണ്ടിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.

“ ഡെന്നിയുടെ പപ്പാ ഉള്ളപ്പോം നല്ല ഇളം കള്ളും ഇടയ്ക്കൊക്കെ വിസ്ക്കിയും വീട്ടില്‍

💬 Comments

View all comments