0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Author : സ്മിത Read All Parts 1.6K

നിറയുന്നത് ലീന കണ്ടു. ഓരോ ആഘോഷവും അത്തരം ഓര്‍മ്മകള്‍ എന്നിലെന്നപോലെ അവളിലും ഉണരുന്നു. ചുവന്ന മയിൽപ്പീലിക്കണ്ണുകൾ മാത്രം നിറഞ്ഞ ഒരു ഭൂവിഭാഗത്താണ് താനിപ്പോൾ. ജമന്തിപ്പൂക്കളുടെ ഗന്ധം. പുഷ്പ്പ കേസരങ്ങൾ സാമുവേലിന്റെ തപിക്കുന്ന ചുണ്ടുകളായി തന്നെ ചുറ്റിവരിയുകയാണ്....

കാതടപ്പിക്കുന്ന കരഘോഷം കേട്ടപ്പോൾ മാത്രമാണ് ലീന ഓര്‍മ്മകളില്‍ നിന്നും ഭൂമിയിലേക്കിറങ്ങി വന്നത്. ഋഷിയുടെ കണ്ണുകള്‍ തന്‍റെ മുഖത്താണ്. തന്നെ നോക്കുന്നത് കണ്ടപ്പോൾ ആ നിമിഷം തന്നെ ചുംബിക്കണമെന്ന് അവൻ നിയന്ത്രണാതീതമായി ആഗ്രഹിക്കുന്നത് പോലെ അവള്‍ക്ക് തോന്നി. പാടില്ല കുട്ടീ. ഞാനിപ്പോഴും ഒരാളുമായി പ്രണയത്തിലാണ്. ഇപ്പോഴും അവന്‍റെ അധരവും ദേഹവും പ്രണയ താപം കൊണ്ട് പുഷ്പ്പിച്ച് എന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ്. ലീന സംഗീതയുടെ സമീപത്തേക്ക് നടക്കുന്നതും അവളെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്നതും ഋഷി കണ്ടു. സംഗീത അവളുടെ തോളിൽ തന്റെ ശിരസ്സ് ചേർക്കുന്നു. ശ്യാമും ഡെന്നീസും കൃത്യമായ ഇടവേളകളിൽ ബിയർ വിതരണം ചെയ്യുന്നു. സന്ധ്യയും മറിയയും ഋഷിയും രണ്ടാമത്തെ ഗ്ലാസ്സും കാലിയാക്കി.

"ഇത്രേം നല്ലതാരുന്നോ ബിയർ?"

നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് ഋഷി ഉച്ചത്തിൽ പറഞ്ഞു.

"നാളെയിനി ബ്രാണ്ടി, വിസ്‌കി, വോഡ്ക, റം ഇതൊക്കെ ചോയ്ക്കുവോടാ നീ?"

ഡെന്നീസ് അവനോട്‌ ചോദിച്ചു. എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.

"എല്ലാ ഐറ്റത്തിന്റെയും പേര് നല്ല മണി മണി പോലെ അറിയാല്ലോ,"

സന്ധ്യ ഡെന്നീസിനോട് പരിഹാസരൂപേണ ചോദിച്ചു. പിന്നെ സംഘഗാനത്തിന്റെ സംഗീത മഴയായിരുന്നു. ഋഷി കീബോഡിലും സന്ധ്യ ഗിത്താറിലും ഡെന്നീസ് കസേരമേലും മേശമേലും പാട്ടുകാർക്ക് പശ്ചാത്തലമൊരുക്കി. സംഗീതയും ലീനയും പാട്ടിന്‍റെ താളം കൊണ്ട് രാത്രിയുടെ ആഘോഷത്തെ കൊഴുപ്പിച്ചു. ഒന്നൊഴിയാതെ എല്ലാവരും പാട്ടിന്റെ താളത്തിനു ചുവടുകൾ വെച്ചപ്പോൾ

💬 Comments

View all comments