Chapter Title : ഒരു അവിഹിത പ്രണയ കഥ 5 [സ്മിത]
കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി.... നീ എന്തിനാ പിന്നേം പിന്നേം എഴുതുന്നെ? ഞാന്‍ ഓരോ സെന്‍റ്റന്‍സ് വെച്ചല്ലേ പറയുന്നേ? എഴുതിയോടാ?”
“എഴുതി സാര്‍!”
അവന്‍ പുഞ്ചിരിച്ചു.
“കൈയ്യക്ഷരം തെറ്റിപ്പോകുമ്പോള്‍ മാറ്റി എഴുതുന്നതാ. അതാ താമസം!”
“ഓക്കേ..അത് സാരമില്ല. ഇച്ചിരെ തെറ്റിയാലും കൊഴപ്പം ഇല്ല. കവിതയൊന്നും അല്ലല്ലോ എഴുതുന്നെ!”
ബഷീര്‍ പുഞ്ചിരിച്ചു.
“അടുത്തത് എന്നതാ സാറേ?”
അയാള്‍ മേനോനോട് ചോദിച്ചു. “...പറയാം...”
മേനോന്‍ പറഞ്ഞു.
“.....ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്..എഴുത് ... ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്...എഴുതിയോ?”
“ഹാങ്ങ്, സാര്‍ എഴുതി. ഇനി?”
“മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു...”
മേനോന്‍ പറഞ്ഞു.
ബഷീറിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ചിരി മാറ്റല്ലേ, ചിരി മാറ്റല്ലേ!!”
മേനോന്‍ ബഷീറിനെ വിലക്കി.
“ആസ്വദിച്ച് എഴുത്...മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു....ഞാന്‍ നശിപ്പിച്ചു... നീ ഒത്തിരി ടൈം എടുക്കുന്നല്ലോ ബഷീറേ! എഴുതിയോ? എഴുതിയോ ബഷീറേ?”
“എഴുതി സാര്‍!”
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബഷീര്‍ തുടര്‍ന്നു.
“അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു... അത് കണ്ട് വന്ന....എഴുതിയോ? രേണുകയുടെ അമ്മ അരുന്ധതിയെ...അരുന്ധതിയെ ... അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു....എഴുതിയില്ലേ?”
“എഴുതി സാര്‍!”
“ഹ! ഇതെന്ന ഓഞ്ഞ എക്സ്പ്രഷനാ ബഷീറേ? ഹാപ്പി ആയി എഴുതെടാ! നിന്‍റെ ഒരു കാര്യം! ഇങ്ങനെയാണോ നീ എന്നോടുള്ള സ്നേഹം കാണിക്കുന്നേ? നിന്‍റെ മൊഖംകണ്ടാ തോന്നൂല്ലോ, ഞാന്‍ നിന്നെ വേണ്ടാ വിലക്കിച്ച് ചെയ്യിക്കുവാന്ന്!”
ബഷീര്‍ വീണ്ടും വശ്യമായി ചിരിച്ചു.
“പിന്നെ ഞാന്‍ രേണുകേനേം കൊന്നു..പിന്നെ ഞാന്‍ ...പിന്നെ ഞാന്‍ ..രേണുകേനേം ...കൊന്നു
💬 Comments
View all comments